Published: June 28, 2026 11:27 PM IST
1 minute Read
ലണ്ടൻ∙ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോടു തോറ്റതോടെ വനിതാ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി ഇന്ത്യ. ഞായറാഴ്ച ലോർഡ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റു വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇതോടെ എ ഗ്രൂപ്പിൽ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്താകുന്നത്. 2024ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യ പുറത്തായിരുന്നു. ആറു വീതം ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളിൽനിന്ന് ആദ്യ രണ്ടു ടീമുകളാണ് സെമി ഫൈനലിൽ കടക്കുക.
What you should work next
ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ വനിതകൾ 19 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. മധ്യനിര താരം എലിസ് പെരിയാണ് കളിയിലെ താരം. 38 പന്തുകള്‍ നേരിട്ട എലിസ് പെരി 56 റണ്‍സെടുത്തു പുറത്തായി. 29 പന്തുകളിൽനിന്ന് 53 റൺസടിച്ച ആഷ്‍ലി ഗാർഡ്നർ അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. ഫോബെ ലിച്ച്ഫീൽഡ് (25 പന്തിൽ 24), ബെത്ത് മൂണി (20 പന്തിൽ 22) എന്നിവരും ഓസ്ട്രേലിയയ്ക്കായി തിളങ്ങി.
What you should work next
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ അർധ സെഞ്ചറി നേടിയിരുന്നു. മൂന്നു സിക്സുകളും ആറു ഫോറുകളും ബൗണ്ടറി കടത്തിയ ഹർമൻപ്രീത് 27 പന്തുകളിൽ 56 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി സ്മൃതി മന്ഥന (37 പന്തിൽ 38), ഷെഫാലി വർമ (26 പന്തിൽ 34), ജെമിമ റോഡ്രിഗസ് (28 പന്തിൽ 34) എന്നിവരെല്ലാം തിളങ്ങിയെങ്കിലും ടീമിന് സുരക്ഷിത സ്കോറിലെത്താൻ സാധിച്ചില്ല. ഒന്നാം ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം ഇന്ത്യ വിജയിച്ചെങ്കിലും ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും തോറ്റതാണു ടീമിനു തിരിച്ചടിയായത്. മൂന്നാമതുള്ള ഇന്ത്യയ്ക്ക് ആറു പോയിന്റാണുള്ളത്. ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയ്ക്ക് 10 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു പോയിന്റുമുണ്ട്.
English Summary:





English (US) ·