ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേരു മാറ്റണം, കായിക മന്ത്രാലയത്തെ സമീപിക്കാൻ നീക്കം

4 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: June 22, 2026 07:44 AM IST

1 minute Read

 ജിബിൻ ചെമ്പോല ∙ മനോരമ
കൊച്ചിയിൽ നടന്ന ഇന്ത്യ – ഹോങ്കോങ് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ടീം അംഗങ്ങൾ ആരാധകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്നു. ചിത്രം: ജിബിൻ ചെമ്പോല ∙ മനോരമ

ന്യൂഡൽഹി∙ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേരുമാറ്റാൻ നീക്കവുമായി എഐഎഫ്എഫ്. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് (എഫ്എഫ്ബി) എന്ന പേരിലേക്കു മാറുന്നതിനായി കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് ഫെഡറേഷൻ‍ അറിയിച്ചു. 1937 ജൂൺ 23 മുതൽ നിലവിലുള്ള പേരാണ് ശനിയാഴ്ച പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നു മാറ്റാന്‍ തീരുമാനിച്ചത്. ഫുട്ബോൾ ലോകം ഫിഫ ലോകകപ്പിന്റെ തിരക്കിൽ ഉള്ളപ്പോഴാണ് ഇന്ത്യയിലെ നിർണായക നീക്കം.

What you should work next

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യ റൗണ്ടിൽ ഇന്ത്യ തോറ്റു പുറത്തായിരുന്നു. 2027ലെ എഎഫ്സി യോഗ്യതാ റൗണ്ടിലേക്കു മുന്നേറിയെങ്കിലും അതിലും ഇന്ത്യയ്ക്കു വിജയിക്കാൻ സാധിച്ചിരുന്നില്ല. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യൻ കപ്പിനും യോഗ്യത നേടാതിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുതൽ ടീമുകൾക്ക് മൂന്ന് വിദേശ താരങ്ങളെയും ഒരു ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കൈവശം വയ്ക്കുന്ന താരത്തെയും ഇറക്കാൻ നിർദേശം നല്‍കാനും ഫെഡറേഷൻ തീരുമാനമെടുത്തു. 

What you should work next

ഇന്ത്യൻ സൂപ്പർ ലീഗിലും രണ്ടാം നിര ലീഗായ ഇന്ത്യൻ‍ ഫുട്ബോൾ ലീഗിലും മത്സരത്തിന്റെ 90 മിനിറ്റിലും ഒരു ഇന്ത്യൻ സ്ട്രൈക്കറെ ഉറപ്പായും ടീമുകൾ കളിപ്പിച്ചിരിക്കണമെന്നും നിർദേശമുണ്ട്. മത്സരങ്ങള്‍ക്കു മുൻപ് ദേശീയ ഗാനമായ ജന ഗണ മനയും ദേശീയ ഗീതമായ വന്ദേ മാതരവും ആലപിക്കണമെന്നും എഐഎഫ്എഫ് തീരുമാനിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പ് ഏതു രീതിയിലായിരിക്കുമെന്ന് എഐഎഫ്എഫ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലീഗിന്റെ ‘ബിസിനസ്’ ടീമുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റം വരുത്താൻ എഐഎഫ്എഫും ടീമുകളും കായിക മന്ത്രി മൻസുഖ് മന്ധാവിയയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.

English Summary:

The All India Football Federation (AIFF) is readying a sanction alteration to Football Federation of Bharat (FFB). This determination was made during a peculiar wide assemblage meeting, marking a important displacement for Indian football.

Read Entire Article