ഓൾ ദ് ബെസ്‌റ്റ് തഹ്‌സീൻ! ലോകകപ്പിൽ ഖത്തർ x സ്വിറ്റ്സർലൻഡ്; ചരിത്രം കുറിക്കാൻ ഖത്തർ ടീമിലെ മലയാളി തഹ്സീൻ

6 days ago 2

മനോരമ ലേഖകൻ

Published: June 13, 2026 08:25 AM IST Updated: June 13, 2026 10:26 AM IST

1 minute Read

 മനോരമ ആർക്കൈവ്സ്)
തഹ്സിൻ ജംഷിദ് (ചിത്രം: മനോരമ ആർക്കൈവ്സ്)

സാന്റ ക്ലാര (യുഎസ്) ∙ ചരിത്രത്തിലാദ്യമായി ഫുട്ബോൾ ലോകകപ്പിൽ ഒരു മലയാളിയുടെ പാദമുദ്ര പതിയട്ടെയെന്ന പ്രാർഥനയുമായി കേരളം കാത്തിരിക്കുന്നു. ലോകകപ്പിൽ ഇന്നു സ്വിറ്റ്സർലൻഡിനെ നേരിടുന്ന ഖത്തർ ടീമിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദ് ജംഷിദും (19) ഉൾപ്പെട്ടാൽ അതു ചരിത്രമാകും.

ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയാകും തഹ്സീൻ. യുഎസിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്.

ഖത്തറിലെ പ്രധാന ഫുട്ബോൾ ക്ലബ്ബായ അൽ ദുഹൈൽ എസ്‌സിയുടെ താരമാണ് തഹ്സീൻ. ഖത്തർ ഏറെ പ്രതീക്ഷവയ്ക്കുന്ന താരം. മാതാവ് ഷൈമ കണ്ണൂർ വളപട്ടണം തങ്ങൾവയൽ സ്വദേശിയാണ്. പിതാവ് തലശ്ശേരി സ്വദേശി ജംഷിദ്.

വളപട്ടണത്ത് മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും നെയ്മാറിന്റെയും കട്ടൗട്ടുകൾക്കൊപ്പം തലപ്പൊക്കത്തിൽ തഹ്സീനുമുണ്ട്.

English Summary:

Tahsin Mohammed Jamshid, a 19-year-old from Kannur, Kerala, who whitethorn go the archetypal Malayali to play successful the FIFA World Cup. His inclusion successful the Qatar squad facing Switzerland contiguous would people a important infinitesimal for Kerala football.

Read Entire Article