Published: February 15, 2026 08:11 AM IST
1 minute Read
കൊളംബോ ∙ ‘ഔട്ട് ഓഫ് സിലബസ് ചോദ്യം’ എന്നാണ് പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിശേഷിപ്പിച്ചത്. ഈ ചോദ്യം നേരിടാൻ ഇന്ത്യ തയാറാണെന്നും സൂര്യ കൂട്ടിച്ചേർത്തു.ഇന്ത്യ– പാക്ക് മത്സരങ്ങൾ മിക്കപ്പോഴും ഇന്ത്യൻ ബാറ്റർമാരും പാക്ക് ബോളർമാരും തമ്മിലുള്ള പോരാട്ടമാണെങ്കിൽ, ഇത്തവണ ഇന്ത്യൻ ബാറ്റർമാരും ഉസ്മാൻ താരിഖും തമ്മിലുള്ള ബലപരീക്ഷണത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയാകുക.
അവസാനമായി കളിച്ച 23 ട്വന്റി20 മത്സരങ്ങളിലും വിക്കറ്റ് നേടി റെക്കോർഡിട്ട ഉസ്മാന്റെ ബോളിങ് ആക്ഷനും പന്തുകളിലെ വ്യത്യസ്തതയുമാണ് ബാറ്റർമാരെ കുഴപ്പിക്കുന്നത്. ചെറിയ റണ്ണപ്പുമായി ക്രീസിൽ എത്തി, ബോളിങ് ആക്ഷൻ ഒരു നിമിഷം പോസ് ചെയ്ത ശേഷം പന്തെറിയുന്നതാണ് ഉസ്മാന്റെ രീതി. സൈഡ് ആം ആക്ഷൻ ആയതിനാൽ പന്തിന് കാര്യമായ ബൗൺസ് ഉണ്ടാകില്ല. ഓഫ് സ്പിൻ, കാരം ബോൾ, ലെഗ് സ്പിൻ, ആം ബോൾ, ഗൂഗ്ലി തുടങ്ങി ഏറക്കുറെ എല്ലാ സ്പിൻ വേരിയേഷൻസും ഉസ്മാന്റെ കയ്യിലുണ്ട്.
സ്പിന്നർമാർക്ക് നല്ല ആനുകൂല്യം ലഭിക്കുന്ന കൊളംബോ പിച്ചിൽ, സൈഡ് ആം ആക്‌ഷനിൽ ഉസ്മാൻ തൊടുത്തുവിടുന്ന ഈ വെല്ലുവിളി ഇന്ത്യൻ ബാറ്റർമാർ എങ്ങനെ നേരിടുമെന്നതനുസരിച്ചായിരിക്കും മത്സരത്തിന്റെ ഫലം നിർണയിക്കപ്പെടുക. അതേസമയം, ഉസ്മാൻ താരിഖിന്റെ ബോളിങ് ആക്‌ഷൻ അനുകരിച്ച് നെറ്റ്സിൽ പന്തെറിയുന്ന സൂര്യകുമാർ യാദവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
English Summary:







English (US) ·