Published: March 28, 2026 03:22 PM IST
1 minute Read
ലഹോർ ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) 11–ാം സീസൺ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ലഹോർ ഖലന്ദേഴ്സ് ഹൈദരാബാദ് കിങ്സ്മെനെ 69 റൺസിനാണ് തോൽപ്പിച്ചത്. പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയുടെ ആദ്യ മത്സരം ശനിയാഴ്ചയാണ്. റാവൽപിണ്ടി പിൻഡിസിനെതിരെയാണ് മത്സരം. ഫോം ഔട്ടിന്റെ പേരിൽ നിരന്തരം പഴി കേൾക്കുന്ന ബാബർ അസമിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരെ ട്രോൾമഴയാണ്.
What you should work next
പിഎസ്‌എലിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ബാബർ ഒരു പരസ്യചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു. ഷൂട്ടിങ്ങിനിടയിലുള്ള ഒരു വിഡിയോയാണ് പുറത്തുവന്നത്. ഫീൽഡിൽ ഡൈവിങ് ക്യാച്ചിന് ശ്രമിക്കാൻ ബാബറിനോട് വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. സുരക്ഷിതമായി ഡൈവ് ചെയ്യുന്നതിനായി നിലത്ത് മെത്തകൾ വിരിച്ചിട്ടുമുണ്ട്. എന്നാൽ ഇത്രയധികം മുൻകരുതലുകൾ എടുത്തിട്ടും ആ ശ്രമം പരാജയപ്പെട്ടതോടെയാണ് താരത്തെ പരിഹസിച്ച് മീമുകളും കമന്റുകളും നിറഞ്ഞത്.
Even the mattress institution knows Babar volition driblet it... truthful they enactment the furniture close there!
— GAURAV (@crazyGaurav_) March 27, 2026‘ബാബർ അത് കൈവിടുമെന്ന് മെത്ത കമ്പനിക്ക് പോലും അറിയാം... അതുകൊണ്ടാണ് അവർ അവിടെത്തന്നെ ആ ബെഡ് ഇട്ടത്!’ എന്നാണ് ഒരാളുടെ കമന്റ്. വിഡിയോയിൽ ബോളിവുഡ് ചിത്രമായ ധുരന്ധറിലെ ഒരു ഗാനം തമാശരൂപേണ ഒരാൾ ആലപിക്കുന്നതും ബാക്ഗ്രൗണ്ടിൽ ചേർത്തിട്ടുണ്ട്
അതേസമയം, പകൽ–രാത്രി മത്സരങ്ങളിൽ മഞ്ഞുവീഴ്ചയുടെ സ്വാധീനം (ഡ്യൂ ഫാക്ടർ) കുറയ്ക്കുന്നതിനായി പിഎസ്എലിൽ പുതിയൊരു നിയമം കൊണ്ടുവന്നു. ടോസിന് ശേഷം തിരഞ്ഞെടുക്കാനായി രണ്ടു ടീം ഷീറ്റുകൾ സമർപ്പിക്കാൻ ക്യാപ്റ്റൻമാരെ അനുവദിക്കും. ടോസിന് മുൻ പ്ലേയിങ് ഇലവനിലുള്ള 11 പേരുടെയും നാല് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരുടെയും രണ്ട് വ്യത്യസ്ത ടീം പട്ടികകൾ മാച്ച് റഫറിക്ക് നൽകണം. ടോസിന് ശേഷം ഇതിൽ നിന്ന് ഒരു ടീമിനെ ക്യാപ്റ്റന് തിരഞ്ഞെടുക്കാം.
പിഎസ്എൽ മത്സരങ്ങൾ നടക്കുന്ന ലഹോറിലും കറാച്ചിയിലും മഞ്ഞിന്റെ സ്വാധീനം കൂടുതലായതിനാൽ മത്സരത്തിൽ തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുമുൻപ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ടോസ് ഒഴിവാക്കി സന്ദർശക ടീമിന് ആദ്യം ബാറ്റിങ് വേണോ ബോളിങ് വേണോ എന്ന് തീരുമാനിക്കാനുള്ള അനുമതിയും പിസിബി നൽകിയിരുന്നു.
English Summary:








English (US) ·