ഡൽഹി മുഖ്യമന്ത്രിയുമായി സഞ്ജു സാംസണിന്റെ കൂടിക്കാഴ്ച, ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറാകും

1 day ago 4

ഓൺലൈൻ ഡെസ്ക്

Published: September 19, 2026 08:06 PM IST

1 minute Read

 X@RekhaGupta
സഞ്ജു സാംസണ്‍ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിലെത്തിയപ്പോൾ. Photo: X@RekhaGupta

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ജന്‍ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡർ. ജൻ കൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോടു കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. സർക്കാരിന്റെ യുവശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നതു ജൻ കൗശൽ കേന്ദ്ര വഴിയാണ്. ഡൽഹി സെക്രട്ടേറിയറ്റിലെത്തിയ സഞ്ജു മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി.

What you should work next

ഡൽഹിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചു സഞ്ജു പറഞ്ഞതായി രേഖ ഗുപ്ത എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘സഞ്ജു അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയർ തുടങ്ങിയതു ഡൽഹിയിൽ വച്ചാണ്. മദൻലാൽ ഖുറാന ഫൗണ്ടേഷൻ അദ്ദേഹത്തെ ജൻ‍ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചതോടെ ഡൽഹിയിലെ യുവാക്കൾക്ക് ഇനി സഞ്ജു പ്രചോദനമാകും.’’– രേഖ ഗുപ്ത വ്യക്തമാക്കി. ഏഷ്യൻ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി ജപ്പാനിലാണു സഞ്ജു ഇനി കളിക്കുക.

What you should work next

സെപ്റ്റംബർ 29 മുതലാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീമിനു മത്സരങ്ങളുള്ളത്. ക്വാർട്ടർ‍ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്നു തീരുമാനിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ട് അർധ സെഞ്ചറികൾ നേടിയ സഞ്ജു മികച്ച ഫോമിലാണ്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ 57 റൺസ് സ്വന്തമാക്കിയ സഞ്ജു, മൂന്നാം പോരാട്ടത്തിൽ 50 റണ്‍സും സ്കോര്‍ ചെയ്തിരുന്നു.

Met Bharat’s prima cricketer and younker icon Shri Sanju Samson and congratulated him connected joining Team Delhi!

Sanju shares a peculiar enslaved with Delhi, wherever helium spent his aboriginal years and began his cricketing journey. Now, arsenic Brand Ambassador of Jan Kaushal Kendra, Moti Nagar,… pic.twitter.com/rEXATNXnIS

— Rekha Gupta (@gupta_rekha) September 18, 2026

English Summary:

Sanju Samson has been appointed arsenic the marque ambassador for the Delhi Government's Jan Kaushal Kendra, a programme focused connected younker empowerment. This assignment aims to animate Delhi's younker done his relation with the initiative, highlighted by the merchandise of an authoritative poster featuring him.

Read Entire Article