‌‌കമ്മിൻസിന്റെ ഏറിൽ ജാൻവി‌യുടെ ‘ഒരൊറ്റയടി’, പന്തിനൊപ്പം പറന്ന് ഫോണും; ക്ഷമാപണം നടത്തി താരം– വൈറൽ വിഡിയോ

1 week ago 2

മനോരമ ലേഖകൻ

Published: May 22, 2026 05:22 PM IST Updated: May 22, 2026 08:09 PM IST

1 minute Read

ഹൈദരാബാദിലെ മാളിൽ നടന്ന പരിപാടിക്കിടെ നടി ജാൻവി കപൂറും ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസും (X/@rohann__45)
ഹൈദരാബാദിലെ മാളിൽ നടന്ന പരിപാടിക്കിടെ നടി ജാൻവി കപൂറും ക്രിക്കറ്റ് താരം പാറ്റ് കമ്മിൻസും (X/@rohann__45)

ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമായി സൗഹൃദ ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപം നിന്ന ആളുടെ ഫോണിൽ പന്തുകൊണ്ടതിൽ ക്ഷമാപണവുമായി ബോളിവുഡ് നടി ജാൻവി കപൂർ. ഹൈദരാബാദിലെ ഒരു മാളിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ, പാറ്റ് കമ്മിൻസ് എറിഞ്ഞ പന്ത് ജാൻവി അടിക്കുന്നതും, ആ ഷോട്ട് അവിടെയുണ്ടായിരുന്ന ഒരാളുടെ ഫോണിൽ കൊള്ളുന്നതും കാണാം. ഇതിനു പിന്നാലെ, ഈ വ്യക്തിയോട് ക്ഷമാപണം നടത്തിക്കൊണ്ട് ജാൻവി കപൂർ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചു.

‘‘എന്റെ പന്ത് കൊണ്ട് കണ്ണിന് പരുക്കേറ്റ വ്യക്തിയോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ ഇപ്പോഴും എന്റെ ബാലൻസ് കണ്ടെത്താൻ ശ്രമിക്കുകയാണ്, എങ്കിലും എപ്പോഴും ഒരു #newbalance ബേബിയാണ്.’’– നർമം കലർന്ന കുറിപ്പിൽ ജാൻവി എഴുതി. കമ്മിൻസിന്റെ ഡെലിവറി ജാൻവി ശക്തമായി അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപം തടിച്ചുകൂടിയ കാണികൾക്ക് നേരെയാണ് പന്ത് പറന്നത്.

ഭൂരിഭാഗം ആളുകളും ജാൻവിയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതിനിടയിലാണ് പന്ത് ഒരാളുടെ ഫോണിൽ ഇടിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത നടൻ രൺവിജയ് സിൻഹ ഫോണും പന്തും നിലത്തുനിന്ന് എടുക്കുന്നതും, ആ പന്ത് അവിടെയുണ്ടായിരുന്ന വ്യക്തിക്ക് സമ്മാനമായി നൽകുന്നതും വിഡിയോയിൽ കാണാം.

Pat Cummins bowling to Janhvi Kapoor during an lawsuit 😂

He would’ve ne'er imagined that aft dominating batters for years, 1 time he’d beryllium bowling to a Bollywood histrion astatine an lawsuit 😭 pic.twitter.com/NTiMWGqnYH

— Rohan💫 (@rohann__45) May 20, 2026

സൺറൈസേഴ്സ് ഹൈദരാബാദ് നായകനായ പാറ്റ് കമ്മിൻസ്, സീസണിന്റെ അവസാനഘട്ടത്തിലാണ് ടീമിനൊപ്പം ചേർന്നത്. പ്ലേഓഫ് ഉറപ്പാക്കിയ ഹൈദരാബാദ്, അവസാന ലീഗ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സിനെയാണ് നേരിടുനനത്. റാം ചരണിനൊപ്പം അഭിനയിക്കുന്ന ‘പെഡ്ഡി’ എന്ന ചിത്രമാണ് ജാൻവിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. 2026 ജൂൺ 4-ന് ചിത്രം തിയറ്ററുകളിൽ എത്തും.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @rohann__45 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Janhvi Kapoor precocious apologized aft accidentally hitting someone's telephone with a cricket shot during a affable crippled with Sunrisers Hyderabad skipper Pat Cummins. The incidental occurred astatine an lawsuit successful Hyderabad, and a video of the infinitesimal went viral connected societal media.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪15:52 p.m. to ‪19:01 p.m. connected 22 May 2026) inclination for Indian Premier League
Read Entire Article