Published: March 23, 2026 09:20 AM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്തി ടീം സംഘടിപ്പിച്ച ‘റോർ 2026’ പരിപാടിയിൽ താരമായി സഞ്ജു സാംസൺ. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പര്‍ ഹീറോയെ ചെന്നൈയുടെ ഇതിഹാസ താരം എം.എസ്. ധോണിയാണ് ഗ്രൗണ്ടിൽവച്ച് ആദരിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ പന്തുകളെ സഞ്ജു നേരിടുന്ന വിഡിയോയും വൈറലാണ്. എം.എസ്. ധോണിയായിരുന്നു ഈ സമയത്ത് വിക്കറ്റ് കീപ്പർ.
മുരളീധരന്റെ രണ്ട് പന്തുകൾ പ്രതിരോധിച്ച സഞ്ജു, മൂന്നാം പന്തിൽ വമ്പനടിക്കു ശ്രമിച്ചു ക്രീസ് വിട്ടിറങ്ങിയിരുന്നു. എന്നാൽ പന്ത് കണക്ട് ചെയ്തില്ല. ഇതോടെ ധോണിയുടെ കയ്യിൽ പന്തെത്തിയെങ്കിലും സഞ്ജുവിനെ സ്റ്റംപ് ചെയ്യാൻ ധോണി നിന്നില്ല. പന്ത് മുത്തയ്യ മുരളീധരന് ഇട്ടുകൊടുക്കുകയാണു ധോണി ചെയ്തത്. അടുത്ത പന്തു സഞ്ജുവിനു മിസ്സായി.
ഒടുവിൽ മുരളീധരനെ സിക്സർ പറത്തിയാണ് സഞ്ജു ആരാധകരെ കയ്യിലെടുത്തത്. സഞ്ജു സിക്സടിച്ചപ്പോൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ വമ്പൻ ആവേശമാണ് ഉയർന്നത്. മുത്തയ്യ മുരളീധരൻ– സഞ്ജു സാംസൺ ‘പോരാട്ടത്തിന്റെ’ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. സഞ്ജുവിനു പുറമേ, ലോകകപ്പ് വിജയിച്ച ശിവം ദുബെ, അണ്ടർ 19 ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവര്‍ക്കും ധോണി പുരസ്കാരങ്ങൾ സമ്മാനിച്ചു.
കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സ് വമ്പൻ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സഞ്ജു സാംസൺ, ആയുഷ് മാത്രെ, ഋതുരാജ് ഗെയ്ക്‌വാദ്, ഡെവാൾഡ് ബ്രെവിസ് എന്നിവരുൾപ്പെട്ട ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മാർച്ച് 30ന് ഗുവാഹത്തിയിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം. രാജസ്ഥാൻ റോയൽസാണ് ആദ്യ മത്സരത്തിൽ ചെന്നൈയുടെ എതിരാളികൾ.
Sanju Samson vs Muttiah Muralitharan afloat contention 😂💛
This is truthful fun💛
Sanju was astir stumped by MS Dhoni but helium missed 😅 pic.twitter.com/vcNPA3X3AG
English Summary:







English (US) ·