Published: May 02, 2026 08:09 AM IST Updated: May 02, 2026 08:49 AM IST
1 minute Read
ജയ്പുർ ∙ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി ക്യാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ വൈകാരിക യാത്രയയപ്പിനെ ശക്തമായി വിമര്‍ശിച്ച് സൈബർലോകം. പതിനഞ്ചു വയസ്സു മാത്രമുള്ള കുട്ടിയായ വൈഭവിനോട് ഇത്രയും വലിയ ഭാവപ്രകടനത്തിന്റെ ആവശ്യമെന്തെന്നാണ് പലരും ചോദിക്കുന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ജാമിസന്റെ ഇൻസ്വിങ് യോര്‍ക്കറില്‍ വൈഭവ് ക്ലീൻ ബൗൾഡാകുന്നത്. വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ പ്രകോപിതനായാണ് വൈഭവിനെ ജാമിസൻ യാത്രയാക്കുന്നത്. കയ്യടിച്ചുകൊണ്ട് വൈഭവിനെ രൂക്ഷമായി നോക്കുന്നുമുണ്ട്.
എന്നാല്‍ വൈഭവ് വെറുമൊരു കുട്ടിയാണെന്നും അവനു നേരെ ഇത്രയും രൂക്ഷ പ്രതികരണം ആവശ്യമില്ലെന്നും ജാമിസനെ ഓര്‍മിപ്പിക്കുകയാണ് സോഷ്യലിടം. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയങ്ക് പാഞ്ചാലും ഇതു സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചു. ‘‘31 വയസ്സുള്ള കൈൽ ജാമിസൻ 15 വയസ്സുള്ള കുട്ടിയെ പുറത്താക്കിയ ശേഷം അവന് ഒരു യാത്രയയപ്പ് നൽകുന്നു. ഇതൊരു നല്ല കാഴ്ചയല്ല. എന്നാൽ വൈഭവ് ഇതിനകം തന്നെ എതിരാളികൾക്കിടയിൽ എത്രത്തോളം സ്വാധീനവും ഭയവും ഉണ്ടാക്കിയിട്ടുണ്ട് എന്നും ഇത് കാണിക്കുന്നു.’’– പാഞ്ചാൽ പറഞ്ഞു.
31-year-old Kyle Jamieson giving a 15-year-old kid a nonstop disconnected aft dismissing him. Does not marque for a beauteous sight. But besides shows however overmuch of an interaction and fearfulness Vaibhav has instilled amongst the opponents already. #IPL2026 pic.twitter.com/AebBBwZEH6
— Priyank Panchal (@PKpanchal09) May 1, 2026ഈ സീസണില്‍ കളിച്ച പത്ത് മത്സരങ്ങളിലായി വൈഭവ് 404 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചറിയും രണ്ട് അര്‍ധസെഞ്ചറിയും ഈ നേട്ടത്തിലുള്‍പ്പെടുന്നു. 103 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍. ഇതുവരെ 34 ഫോറുകളും 37 സിക്‌സറുകളും നേടിയ താരം കൂടിയാണ് വൈഭവ്. രണ്ടു റെക്കോര്‍ഡുകള്‍ കൂടി ലക്ഷ്യമിട്ടായിരുന്നു വൈഭവ് ഡൽഹിക്കെതിരെ മത്സരത്തിനിറങ്ങിയത്. ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 100 സിക്‌സറുകൾ തികയ്ക്കുന്ന താരമാകാൻ വൈഭവിന് ഇനി ഒരൊറ്റ സിക്‌സർ കൂടി മതി. നിലവിൽ ഈ റെക്കോർഡ് കീറോൺ പൊള്ളാർഡിന്റെ പേരിലാണ്. 843 പന്തുകളിലാണ് പൊളളാര്‍ഡ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ, 20 വയസ്സിന് താഴെയുള്ള പ്രായത്തിൽ ട്വന്റി20യിൽ 100 സിക്‌സറുകൾ പറത്തുന്ന ആദ്യ താരം എന്ന ബഹുമതിക്കും ഒരു സിക്സര്‍ മാത്രം അകലെയാണ് വൈഭവ്.
31-year-old Kyle Jamieson giving a 15-year-old kid a nonstop disconnected aft dismissing him. Does not marque for a beauteous sight. But besides shows however overmuch of an interaction and fearfulness Vaibhav has instilled amongst the opponents already. #IPL2026 pic.twitter.com/AebBBwZEH6
— Priyank Panchal (@PKpanchal09) May 1, 2026മത്സരത്തിൽ ഏഴു വിക്കറ്റിനാണ് രാജസ്ഥാനെ ഡൽഹി തോൽപ്പിച്ചത്. രാജസ്ഥാൻ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ കെ.എൽ.രാഹുൽ (40 പന്തിൽ 75), പാത്തും നിസ്സങ്ക (33 പന്തിൽ 62), അശുതോഷ് ശർമ (15 പന്തിൽ 25*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഡൽഹിയുടെ ജയം. മിച്ചൽ സ്റ്റാർക്ക് മൂന്നു വിക്കറ്റ് നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിനെ സീസണിലെ ആദ്യ അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗ് (50 പന്തിൽ 90), അവസാന ഓവറുകളിൽ കത്തിക്കയറിയ ഡൊണോവൻ ഫെരേര (14 പന്തിൽ 47*), ധ്രുവ് ജുറേൽ (30 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്കോറിലെത്തിച്ചത്. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 225 റൺസ് നേടിയത്.
English Summary:







English (US) ·