Published: June 16, 2026 10:55 AM IST
1 minute Read
ധാംബുള്ള ∙ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ എ– ശ്രീലങ്ക എ ആവേശപ്പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരമായ വൈഭവ് സൂര്യവംശിയും ലങ്കൻ താരങ്ങളും വാക്കേറ്റത്തിൽ ഏർപ്പെട്ടതു വിവാദമായി. വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. പിന്നാലെ വാക്കേറ്റത്തിൽ ഏർപ്പെട്ട വൈഭവ്, ലങ്കൻ താരങ്ങളിൽ ഒരാളെ പിടിച്ചുതള്ളി. അംപയർമാരും സീനിയർ താരങ്ങളും ഇടപെട്ടാണ് വൈഭവിനെ പിടിച്ചുമാറ്റിയത്.
What you should work next
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈഭവും സൂര്യാംശ് ശെഡ്ഗെയും പവലിയനിലേക്ക് മടങ്ങുന്നതിനിടെ രണ്ടു ലങ്കൻ താരങ്ങൾ (ജഴ്‌സി നമ്പർ 76, ജഴ്‌സി നമ്പർ 5) ഇരുവരോടും എന്തോ പറയുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന്, വൈഭവ് ദേഷ്യത്തോടെ സൂപ്പർ ഓവറിൽ പന്തെറിഞ്ഞ കുഗതാസ് മാതുലനു നേരെ കുതിക്കുന്നതും, അദ്ദേഹത്തിന്റെ സഹതാരങ്ങളിൽ ഒരാളായ വിഷേൻ ഹലംബഗെ ഇടയിൽ കയറുന്നതും ടിവി ക്യാമറകൾ പകർത്തി. ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു... ഇനി നീ വീട്ടിൽ പോ...’’ എന്ന് പറഞ്ഞതാണ് തരാത്തെ പ്രകോപിപ്പിച്ചത് ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്‌വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 16 റൺസ് നേടി. എന്നാൽ ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങിയ വൈഭവ് സൂര്യവംശി, സൂര്യാംശ് ശെഡ്ഗെ സഖ്യത്തിന് 9 റൺസ് മാത്രമാണ് നേടാനായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ, 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. സൂര്യംശ് ശെഡ്ഗെ (66 പന്തിൽ 72), വിപ്‌രാജ് നിഗം (49 പന്തിൽ 51) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. വൈഭവ് സൂര്യവംശി (14 പന്തിൽ 21), ഋതുരാജ് ഗെയ്ക്‌വാദ് (42 പന്തിൽ 37), തിലക് വർമ (32 പന്തിൽ 23) എന്നിവർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല.
Dragging IPL successful everything is not a bully thing, these hostile squad needs to larn asap. Yesterday Sri Lankan squad acted similar Pakistani's
Vaibhav Sooryavanshi responsed, but needs to support it verbal, not physicalpic.twitter.com/YuPkrQMZyG
മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. 93 റൺസ് നേടിയ സദീര സമരവിക്രമയുടെ ഇന്നിങ്സാണ് ലങ്കയെ വിജയത്തിന്റെ പടിക്കലോളം എത്തിച്ചത്. വെളിച്ചക്കുറവുമൂലം മത്സരം ടൈ ആയി അവസാനിപ്പിക്കാൻ ആലോചിച്ചെങ്കിലും ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമയുടെ ആവശ്യപ്രകാരമാണ് അംപയർമാർ സൂപ്പർ ഓവർ നടത്താൻ തീരുമാനിച്ചത്. അംപയർമാരും തിലകും തമ്മിലുള്ള ചർച്ചയ്ക്കിടയിലും വൈഭവ് ഇടപെടാൻ ശ്രമിച്ചെങ്കിലും കോച്ച് ഹൃഷികേശ് കനിത്കർ പിന്തിരിപ്പിക്കുകയായിരുന്നു.
‘എ’ ടീമുകൾ ഉൾപ്പെടുന്ന ഇത്തരം കാര്യങ്ങളിൽ സാധാരണഗതിയിൽ ഐസിസി ഇടപെടാറില്ലെങ്കിലും ഈ വിഷയത്തിൽ ചിലപ്പോൾ നടപടിയുണ്ടായേക്കാം. മത്സരശേഷം ഫീൽഡിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലങ്ക എ ഡ്രസ്സിങ് റൂമിൽ ചർച്ച നടന്നതായും ക്രിക്ബസ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. സ്റ്റേഡിയത്തിൽ ആവശ്യത്തിന് വെളിച്ചമില്ലാതിരുന്നിട്ടും സൂപ്പർ ഓവർ കളിച്ച സാഹചര്യത്തിൽ, ടീം ഇന്ത്യൻ നിരയോട് ക്ഷമാപണം നടത്തണമെന്ന് ഡ്രസ്സിങ് റൂമിലെ ചിലർ നിർദ്ദേശിച്ചതായാണ് വിവരം.
English Summary:







English (US) ·