Published: April 03, 2026 01:43 PM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം ഡഗ് ഔട്ടിൽ മാലിന്യങ്ങൾ ശേഖരിച്ച് ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ മാത്യു ഹെയ്ഡൻ. മത്സരം കഴിഞ്ഞ് താരങ്ങളെല്ലാം ഡ്രസിങ് റൂമിലേക്കു മടങ്ങിയപ്പോഴാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡഗ് ഔട്ടിലെ മാലിന്യം നീക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം നേരിട്ട് രംഗത്തിറങ്ങിയത്. വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും ശേഖരിച്ച് കവറിൽ നിറയ്ക്കുന്ന ഹെയ്ഡന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് പരിശീലകനാണ് മാത്യു ഹെയ്ഡൻ. ഗ്രൗണ്ടിനോടുള്ള ബഹുമാനം കാരണമാണ് ഇതു ചെയ്യുന്നതെന്ന് ഹെയ്ഡൻ വിഡിയോയിൽ പറയുന്നുണ്ട്. ഐപിഎലിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ പഞ്ചാബ് കിങ്സ് മൂന്നു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ, മറുപടിയിൽ പഞ്ചാബ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ വിജയത്തിലെത്തുകയായിരുന്നു.
അർധ സെഞ്ചറി നേടിയ ഓസ്ട്രേലിയൻ താരം കൂപ്പർ കോണോലിയാണ് ഗുജറാത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. 44 പന്തുകൾ നേരിട്ട കോണോലി 72 റൺസുമായി പുറത്താകാതെനിന്നു. കൂപ്പർ കോണോലിയാണു കളിയിലെ താരം. ശനിയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.
English Summary:








English (US) ·