കാബോ വെർദെയോട് അർജന്റീന തോൽക്കും, മെസ്സിയും സംഘവും ലോകകപ്പിൽനിന്ന് പുറത്താകും: വീണ്ടും ഘാന മന്ത്രവാദിയുടെ ‘ശാപം’!

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 29, 2026 02:21 PM IST

1 minute Read

ലയണൽ മെസ്സി (Photo by Paul ELLIS / AFP), നാന ക്വാകു ബോൺസാം (Photo:X/@ Futbol de Inglaterra)
ലയണൽ മെസ്സി (Photo by Paul ELLIS / AFP), നാന ക്വാകു ബോൺസാം (Photo:X/@ Futbol de Inglaterra)

മയാമി ∙ ഇംഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്നെ ‘ശപിച്ചതിനു’ പിന്നാലെ പുതിയ അവകാശവാദവുമായി ഘാനയിലെ മന്ത്രവാദി നാന ക്വെയ്ക്കൂ ബോൻസാം. ഇത്തവണ അർജന്റീനയാണ് മന്ത്രവാദിയുടെ ഇര. ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ കാബോ വെർദെയോട് അർജന്റീന പരാജയപ്പെടുമെന്നാണ് നാന ക്വെയ്ക്കൂവിന്റെ പ്രവചനം.

What you should work next

‘എന്റെ ശക്തി കാബോ വെർദെയെ സഹായിക്കും. അർജന്റീനയ്ക്ക് അത് മറികടക്കാൻ കഴിയില്ല’ – നാനാ ക്വാകു ബോൺസാമിന്റെ വാക്കുകൾ. ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറിക്ക് കാബോ വെർദെയെ തന്റെ ശക്തി സഹായിക്കുമെന്നും മന്ത്രവാദി അവകാശപ്പെട്ടു. ജൂലൈ 3ന് വെള്ളിയാഴ്ച മയാമിയിൽ വച്ചാണ് അർജന്റീന – കാബോ വെർദെ റൗണ്ട് ഓഫ് 32 മത്സരം.

അതേസമയം നാന ക്വെയ്ക്കൂ ബോൻസാമിന്റെ ശാപത്തിനെതിരെ അർജന്റീന ആരാധകരും രംഗത്തുവന്നിട്ടുണ്ട്. മന്ത്രവാദിയെ പരിഹസിച്ചും അർജന്റീനയ്ക്ക് ആശംസകൾ നേർന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിരോധം തീർക്കുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ, ഇംഗ്ലണ്ട് – ഘാന മത്സരത്തിൽ ഹാരി കെയ്ന് മുന്നേറാൻ സാധിക്കില്ലെന്ന നാന ക്വെയ്ക്കൂവിന്റെ ശാപം വലിയ ചർച്ചയായിരുന്നു. ഇംഗ്ലണ്ട് – ഘാന മത്സരം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് മന്ത്രവാദി ഇത് പറഞ്ഞത്. മത്സരം നടക്കുന്നതിനിടയിൽ ഘാന ആരാധകർ സ്റ്റേഡിയത്തിലിരുന്ന് ചില ആഭിചാര ക്രിയകൾ ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മത്സരത്തിൽ ഹാരി കെയ്ന് കാര്യമായ മുന്നേറ്റമൊന്നും നടത്താനുമായില്ല. ക്രൊയേഷ്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ 2 ഗോൾ നേടിയ ഹാരി കെയ്ൻ ഘാനയ്ക്കെതിരെ ഗോൾ നേടാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയിരുന്നു. 90 മിനിറ്റു മൈതാനത്തുണ്ടായിരുന്ന കെയ്ൻ 19 തവണ മാത്രമാണ് പന്ത് തൊട്ടത്. ഇതോടെയാണ് മന്ത്രവാദിയെക്കുറിച്ചു ചർച്ച സജീവമായത്.

2014ൽ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുട്ടിന് പരുക്കേറ്റത് തന്റെ ശാപം കൊണ്ടാണെന്ന് നാന ക്വെയ്ക്കൂ ബോൻസാം എന്ന മന്ത്രവാദി അവകാശപ്പെടുന്നു. ‘ബുധനാഴ്ചയുടെ പിശാച്’ എന്നാണ് നാന ക്വാകു ബോൺസം എന്ന പേരിന്റെ അർഥം എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഘാനയിൽ താമസിക്കുന്ന ഇയാൾക്ക് ഘാന തലസ്ഥാനമായ അക്രയിൽ മൂന്ന് ആശ്രമങ്ങളുണ്ട്. ക്വെയ്ക്കൂവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ സന്ദർശിക്കാറുണ്ട്. പതിവായി യാത്ര ചെയ്യുകയും ന്യൂയോർക്ക്, ആംസ്റ്റർഡാം, ബെർലിൻ, ഇറ്റലി എന്നിവിടങ്ങളിൽ താമസിക്കുകയും ചെയ്യുന്ന നാനയെ രാജ്യാന്തര ടിവി ഷോകൾക്കും റേഡിയോ പ്രോഗ്രാമുകൾക്കുമടക്കം ക്ഷണിക്കാറുണ്ട്. ന്യൂയോർക്ക് ടൈംസിലെ രണ്ട് പ്രൊഫൈൽ ലേഖനങ്ങളിലും നാന ക്വെയ്ക്കൂ ബോൺസാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English Summary:

Nana Kwaku Bonsam: Ghanaian witch doc Nana Kwaku Bonsam has predicted Argentina's decision against Cape Verde successful the upcoming FIFA World Cup knockout lucifer successful Miami connected July 3. Known for his past 'curses' connected shot stars similar Harry Kane and Cristiano Ronaldo, Bonsam claims his powers volition guarantee a large upset. Argentine fans are reportedly reacting powerfully to this caller prophecy.

Read Entire Article