കായിക ലോകത്തിന് ഒരു കൈത്താങ്ങ്; ഹൈറേഞ്ച് സ്പോർട്സ് അക്കാദമിക്കായി പത്ത് രൂപ ചാലഞ്ച്

1 month ago 8

മനോരമ ലേഖകൻ

Published: April 15, 2026 09:05 AM IST Updated: April 15, 2026 06:35 PM IST

1 minute Read

high-range-sports-academy

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടുക്കി പെരുവന്താനം ഹൈറേഞ്ച് സ്പോർട്സ് അക്കാദമിക്കായി പത്തു രൂപ ചാലഞ്ചുമായി അധികൃതർ. സമൂഹമാധ്യമങ്ങൾ വഴി പണം സമാഹരിക്കാനാണ് ഈ നീക്കം. വിഷുദിനത്തിൽ, വിഷുക്കൈനീട്ടം എന്ന രീതിയിയിൽ എല്ലാ മലയാളികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് അധികൃതർ അറിയിച്ചു.

ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ അഭ്യർഥന2017 ഇടുക്കി ജില്ലയിൽ പെരുവന്താനം കെ.ടി.ബിനു പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ആരംഭിച്ചതാണ് ഹൈറേഞ്ച് സ്പോർട്സ് അക്കാദമി. 2026ൽ എത്തിനിൽക്കുമ്പോൾ ഈ അക്കാഡമി ഒരു രാജ്യാന്തര മെഡൽ അടക്കം 21ഓളം കുട്ടികളിൽ നിന്ന് 55 ഓളം ദേശീയ മെഡലുകളും 150 ഓളം സ്റ്റേറ്റ് മെഡലുകളും നേടിയിട്ടുണ്ട്

ഇന്ന് ഈ അക്കാദമി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനെ മറികടക്കുന്നതിനായി സമൂഹമാധ്യമങ്ങൾ വഴി ഒരു പത്ത് രൂപ ചാലഞ്ച് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുകയാണ്..

വിഷുദിനത്തിൽ മലയാളികളുടെ മുന്നിൽ ഒരു വിഷുക്കൈനീട്ടം എന്ന രീതിയിലാണ് ഞങ്ങൾ ഇതിനെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ലഹരി വിമുക്തമായ ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിനുള്ള ഈ ഉദ്യമത്തിൽ മലയാളികളെല്ലാം ഒരു വിഷുക്കൈനീട്ടം തന്ന് ഈ അക്കാദമിയെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

Come adicted to sports,
Not successful to drugs...
കളിക്കളങ്ങൾ ഉണരട്ടെ ലഹരി വിമുക്തമാകട്ടെ നാട്

English Summary:

The Highrange Sports Academy successful Idukki, Perumthanam, is facing a terrible fiscal crisis. Authorities person launched a 10 Rupee Challenge, appealing for donations done societal media, peculiarly arsenic a 'Vishu Kaineettam' (Vishu gift) connected Vishu time to enactment this captious institution.

Read Entire Article