Authored by: അനുഷ ഗംഗാധരൻ|Samayam Malayalam•1 Jun 2025, 12:24 pm
ഐപിഎൽ 2025 കിരീടം സ്വന്തമാക്കുക ആരെന്ന് പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ താരം. ആർസിബി കിരീടം സ്വന്തമാക്കുമെന്നും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുക വിരാട് കോഹ്ലി ആയിരിക്കില്ല എന്നും മറിച്ച് മറ്റൊരു താരമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഹൈലൈറ്റ്:
- ആർസിബി കിരീടം സ്വന്തമാക്കുമെന്ന് ഓസ്ട്രേലിയൻ മുൻ താരം
- ജൂൺ മൂന്നിന് ഐപിഎൽ ഫൈനൽ
- രണ്ടാം ഫൈനലിസ്റ്റിനെ ഇന്ന് അറിയാം
ആർസിബി (ഫോട്ടോസ്- Samayam Malayalam) ആദ്യ ക്വാളിഫയറിൽ ദയനീയമായി പരാജയപ്പെട്ട പഞ്ചാബ് കിങ്‌സും എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യൻസും ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ആയിരിക്കും ഫൈനലിൽ പ്രവേശിക്കുക. ഇപ്പോഴിതാ ഫൈനൽ മത്സരത്തിൽ ആരായിരിക്കും മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ.
'കിരീടം ആർസിബിക്ക് തന്നെ; രക്ഷകനാകുക ബെംഗളുരുവിന്റെ ആ വജ്രായുധം'; സുപ്രധാന പ്രവചനവുമായി ഓസ്ട്രേലിയൻ മുൻ താരം
2016 ലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അവസാനമായി ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. അന്ന് ഡേവിഡ് വർണറിന്റെ ക്യാപ്റ്റൻസിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ആയിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിലെ എതിരാളികൾ. വെറും 8 റൺസിന്റെ വ്യത്യാസത്തിൽ ഹൈദരാബാദ് അന്ന് കപ്പ് സ്വന്തമാക്കി. ഇന്നിപ്പോൾ ആർസിബി വീണ്ടും ഫൈനലിൽ എത്തുമ്പോൾ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുക ഒരു ആർസിബി താരം തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ആ താരം വിരാട് കോഹ്ലി അല്ല എന്നും വാർണർ എടുത്തു പറഞ്ഞു. ഈ സീസണിൽ കിരീടം നേടുക ആരാണ് എന്ന ചോദ്യത്തിനും വാർണറിന്റെ പക്കൽ ഉത്തരം ഉണ്ടായിരുന്നു.
ഈ വർഷം ഐപിഎൽ കിരീടം സ്വന്തമാക്കുന്നത് ആര് എന്ന് എക്‌സിൽ വന്ന ചോദ്യത്തിന് മറുപടിയായി ആർസിബി അവരുടെ കന്നി കിരീടം സ്വന്തമാക്കും എന്നാണ് വാർണർ പറഞ്ഞത്. വിരാട് കോഹ്ലിയ്ക്ക് പകരം ജോഷ് ഹേസൽവുഡ് മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കും എന്നും അദ്ദേഹം പറഞ്ഞു.
2025 സീസണിൽ ആർസിബി ക്യാമ്പിൽ എത്തിയ താരമാണ് ജോഷ് ഹേസൽവുഡ്. നിർണായകമായ പല മത്സരങ്ങളിലും അദ്ദേഹം അദ്ദേഹത്തിന്റെ സാനിധ്യം തെളിയിച്ചതാണ്. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയത് പോലും വരവറിയിച്ചുകൊണ്ടാണ്. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം തിരിച്ചെത്തിയത് ആദ്യ ക്വാളിഫയർ മത്സരത്തിലാണ്. ഈ മത്സരത്തിൽ 3 വിക്കറ്റുകളാണ് താരം സ്വാന്തമാക്കിയത്.
ഇന്നിപ്പോൾ ഫൈനലിനായി സജ്ജമാവുകയാണ് ആർസിബി. എതിരാളികൾ ആരെന്നു ഇന്ന് അറിയാം. ജൂൺ മൂന്നിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ പോര് നടക്കുക.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക







English (US) ·