Published: February 01, 2026 06:59 PM IST Updated: February 01, 2026 08:32 PM IST
1 minute Read
തിരുവനന്തപുരം ∙ മറക്കാനാഗ്രഹിക്കുന്ന ഒരു പരമ്പരയാണ് സഞ്ജു സാംസണിന്റെ കരിയറിൽ കടന്നുപോയത്. ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിൽ എല്ലാ താരങ്ങൾക്കും ഏറെ നിർണായകമായിരുന്നു ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര. എന്നാൽ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ ഏക താരമായി സഞ്ജു സാംസൺ.
ഏറെ മുറവിളികൾക്കൊടുവിലാണ് ട്വന്റി20യിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് സഞ്ജു തിരിച്ചെത്തിയത്. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിന് അവസരം നൽകിയത്. എന്നാൽ പരമ്പര അവസാനിക്കുമ്പോൾ സഞ്ജുവിന്റെ ക്രിക്കറ്റ് ഭാവി തന്നെ തുലാസിലാണ്.
ലോകകപ്പിനുള്ള ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോയെന്ന് കണ്ടറിയണം. ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു സന്നാഹ മത്സരം കൂടി ഇന്ത്യയ്ക്കുണ്ട്. അതിൽ തിളങ്ങാൻ സാധിച്ചാൽ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സഞ്ജുവിന് ഒരു വിദൂര സാധ്യത കൂടിയുണ്ട്.
Sanju Samson came retired with afloat mentation for wicketkeeping with gloves, helmet, and L guard, but abruptly helium got a connection from Gautam Gambhir and Suryakumar Yadav that Ishan Kishan volition bash the keeping.
pic.twitter.com/xCzEcL0L2B
ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന സ്ഥാനമായിരുന്നു സഞ്ജുവിനെ ഇതുവരെ ടീമിൽ ഉറപ്പിച്ചുനിർത്തിയിരുന്നത്. ബാറ്റിങ്ങിൽ തിളങ്ങിയില്ലെങ്കിലും വിക്കറ്റിനു പിന്നിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ കാര്യവട്ടത്ത് നടന്ന അവസാന ട്വന്റി20യിൽ ‘കീപ്പർ ഗ്ലൗസും’ സഞ്ജുവിനു നഷ്ടമായി. മത്സരത്തിൽ ഇഷാൻ കിഷനാണ് സഞ്ജുവിനു പകരം വിക്കറ്റ് കാത്തത്. അവസാനനിമിഷമാണ് സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തുനിന്നു മാറ്റിയത്. പ്ലേയിങ് ഇലവനടക്കം വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ബാറ്റിങ്ങിൽ ഉജ്വല സെഞ്ചറി നേടിയ ഇഷാനെ വിക്കറ്റ് കീപ്പറാക്കാൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നു തീരുമാനിക്കുകയായിരുന്നു.
Sanju Samson looks wholly breached helium has besides made up his caput that helium won’t get galore much chances present 💔🙃.
Gambhir and the absorption didn’t bash the close happening by not allowing him to bash wicketkeeping. pic.twitter.com/H2RizGRwTB
ഇന്ത്യൻ ഫീൽഡിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് സഞ്ജുവിന് ഇതു സംബന്ധിച്ച നിർദേശം ലഭിച്ചതെന്നാണ് വിവരം. കീപ്പിങ്ങിനുള്ള ഹെൽമറ്റും ഗ്ലൗസും എൽഗാർഡുമടക്കമുള്ളവയുമായി സഞ്ജു തയാറായി നിൽക്കുന്നതിന്റെയും പിന്നീട് കീപ്പ് ചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെ ഇവ ഡഗൗട്ടിൽ തിരിച്ചുകൊണ്ടുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ന്യൂസീലൻഡ് ഇന്നിങ്സിൽ തേഡ്മാനിലാണ് സഞ്ജു ഫീൽഡ് ചെയ്തത്. ബൗണ്ടറി ലൈനിനു സമീപം, സ്വന്തം കാണികൾക്കു മുന്നിൽ പലപ്പോഴും തലകുനിച്ച് നിരാശനായി നിൽക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ടിവി സ്ക്രീനിലും പലകുറി തെളിഞ്ഞു.
English Summary:







English (US) ·