Published: September 23, 2026 10:57 AM IST
1 minute Read
മാഞ്ചസ്റ്റർ∙ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം വാസിം അക്രം. വീണ്ടും പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോള്‍ ടീമിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ചും കോച്ചിങ് സ്റ്റാഫുകളെക്കുറിച്ചുപോലും തനിക്ക് അറിയില്ലായിരുന്നെന്ന ബാബറിന്റെ നിലപാടിനെയും വാസിം അക്രം പരിഹസിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ തോറ്റതോടെ പാക്കിസ്ഥാൻ ടീമിലെ ഏഴു താരങ്ങളെ ഒറ്റയടിക്കു പുറത്താക്കിയിരുന്നു.
What you should work next
മുഖ്യപരിശീലകനായിരുന്ന സർഫറാസ് അഹമ്മദിനെയും ബോളിങ് കോച്ച് ഉമർ ഗുലിനെയും പിസിബി പുറത്താക്കി. ഇതേക്കുറിച്ച് മൂന്നാം ടെസ്റ്റിന്റെ സമയത്ത് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ബാബറിന്റെ മറുപടി. ബാബറിന്റെ ഈ നിലപാടാണ് വാസിം അക്രമിനെ ചൊടിപ്പിച്ചത്. ‘‘ബാബർ അസം അദ്ദേഹത്തിന് ഒന്നുമറിയില്ലെന്നു പറയുന്നു. നിങ്ങൾക്ക് ഒന്നും അറിയില്ലെങ്കിൽ അവിടെ എന്താണു ചെയ്യുന്നത്? നിങ്ങൾ കടല വിൽക്കുന്നതിനാണോ അങ്ങോട്ട് പോയത്.?’’– വാസിം അക്രം മാഞ്ചസ്റ്ററിൽ നടന്ന സ്വകാര്യ പരിപാടിക്കിടെ വിമർശിച്ചു. ക്യാപ്റ്റൻ ഒപ്പമില്ലെന്നു തോന്നിയാൽ താരങ്ങൾ എങ്ങനെ മികച്ച രീതിയിൽ കളിക്കുമെന്നും അക്രം ചോദിച്ചു.
‘‘ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ ക്യാപ്റ്റൻ നിങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ എങ്ങനെ അവർക്ക് 100 ശതമാനം പ്രകടനം പുറത്തെടുക്കാൻ സാധിക്കും. ഞാൻ ആരെയും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. എനിക്കും തെറ്റുകൾ സംഭവിക്കാം. പക്ഷേ ബാബര്‍ അസം പാക്കിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ പാടില്ലായിരുന്നു. ഈ മാറ്റങ്ങളെല്ലാം ഒരാവശ്യവും ഇല്ലാത്തതാണ്. രണ്ടാം ടെസ്റ്റിന്റെ തോൽവിക്കു ശേഷം ബാറ്റർ മാത്രമായി കളിക്കാമെന്ന് ബാബര്‍ തീരുമാനിക്കണമായിരുന്നു.’’– വാസിം അക്രം വ്യക്തമാക്കി.
What you should work next
ഷാൻ മസൂദിന് പകരക്കാരനായാണ് ബാബർ അസം വീണ്ടും പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത്. എജ്ബാസ്റ്റനില്‍ നടന്ന മൂന്നാം ടെസ്റ്റിലും പാക്കിസ്ഥാൻ തോറ്റതോടെ ബാബറിനെതിരെയും വിമർശനം ശക്തമാണ്. 2020 മുതൽ 2023 വരെ പാക്കിസ്ഥാന്റെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു ബാബർ. 20 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ നയിച്ചിട്ടുള്ള താരത്തിന് 10 മത്സരങ്ങൾ വിജയിക്കാൻ സാധിച്ചു. ആറു മത്സരങ്ങൾ തോറ്റപ്പോൾ നാലെണ്ണം സമനില വഴങ്ങി.
English Summary:





English (US) ·