കുൽദീപിനു നേരെ ബാറ്റു ചുഴറ്റി രവീന്ദ്ര ജഡേജ, തോളില്‍ പിടിച്ച് തള്ളാൻ ശ്രമിച്ച് ഡൽഹി താരം- വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: May 02, 2026 11:47 AM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
ഐപിഎലിനിടെ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും നേർക്കുനേർ വന്നപ്പോൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ് പോരാട്ടത്തിനിടെ ഗ്രൗണ്ടിൽവച്ച് ഏറ്റുമുട്ടി രവീന്ദ്ര ജഡേജയും കുൽദീപ് യാദവും. രാജസ്ഥാൻ താരം രവീന്ദ്ര ജഡേജ ബാറ്റിങ്ങിനെത്തിയപ്പോഴാണ്, ഇരുവരും തമ്മിൽ തമാശ രൂപത്തിൽ ഗ്രൗണ്ടിൽ നേർക്കുനേർ വന്നത്. രാജസ്ഥാന്‍ ഇന്നിങ്സിൽ ധ്രുവ് ജുറേൽ പുറത്തായതിനു പിന്നാലെ 12–ാം ഓവറിൽ ജഡേജ ബാറ്റിങ്ങിന് ഇറങ്ങി. ഗ്രൗണ്ടിലെത്തിയ ബാറ്റ് പരിശോധനയ്ക്ക് ഒരുങ്ങുന്നതിനിടെ, കുൽദീപിന് നേരെ ബാറ്റ് ചുഴറ്റിക്കൊണ്ട് ജഡേജ പോകുകയായിരുന്നു.

പിന്നാലെ ജഡേജയുടെ തോളത്തു പിടിച്ച കുല്‍ദീപ് താരത്തെ തള്ളാനും ശ്രമിക്കുന്നു. ഇരുവരുടേയും ‘ഗൗരവത്തോടെയുള്ള’ തമാശ കണ്ട ഡൽഹി താരം നിതീഷ് റാണ പിറകിൽ‍നിന്നു ചിരിക്കുന്നതും വിഡിയോയിലുണ്ട്. മത്സരത്തിൽ 14 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 20 റൺസെടുത്തു പുറത്തായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ അശുതോഷ് ശർമ ക്യാച്ചെടുത്താണ് ജഡേജയുടെ പുറത്താകൽ. നാലോവര്‍ പന്തെറിഞ്ഞ കുൽദീപ് യാദവ് 41 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

മത്സരത്തില്‍ ഏഴു വിക്കറ്റ് വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. ജയ്പുരിലെ ഹോം ഗ്രൗണ്ടിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് ആറു വിക്കറ്റ് നഷ്ടത്തിൽ 225 റൺസടിച്ചു. മറുപടി ബാറ്റിങ്ങിൽ ഡൽഹി 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിരുന്നു. 40 പന്തുകൾ നേരിട്ട് 75 റൺസടിച്ച ഡൽഹി താരം കെ.എല്‍. രാഹുലാണു കളിയിലെ താരം. ഡൽഹി ഓപ്പണര്‍ പതും നിസംഗയും അർധ സെഞ്ചറിയുമായി തിളങ്ങി. 33 പന്തുകൾ നേരിട്ട നിസംഗ 62 റൺസടിച്ചു.

English Summary:

IPL 2026: Jadeja and Kuldeep's On-Field Banter Steals the Show

Read Entire Article