കെയ്നും അണ്ടര്‍ടേക്കറും ഇടയ്ക്ക് തമ്മിലടിക്കാറുണ്ട്! ഹാർദിക്കുമായി പ്രശ്നങ്ങളുണ്ടോ? മറുപടി നൽകി ക്രുനാൽ പാണ്ഡ്യ

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 22, 2026 05:41 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

ബെംഗളൂരു∙ ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഹാർദിക് പാണ്ഡ്യയുമായി പ്രശ്നങ്ങളുണ്ടോയെന്ന ആരാധകരുടെ സംശയങ്ങൾക്കു മറുപടി നൽകി ക്രുനാൽ പാണ്ഡ്യ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പോഡ്കാസ്റ്റിൽ ഡാനിഷ് സെയ്തുമായി സംസാരിക്കവെയാണ് ഹാർദിക് പാണ്ഡ്യയുമായി പ്രശ്നങ്ങളില്ലെന്ന് ക്രുനാൽ സൂചിപ്പിച്ചത്. രണ്ടു താരങ്ങളും തമ്മിലുള്ള ബന്ധത്തിൽ കുഴപ്പമൊന്നുമില്ലല്ലോയെന്നു അവതാരകൻ ചോദിക്കുമ്പോൾ, ക്രുനാൽ ചിരിച്ചുകൊണ്ട് എല്ലാം ഒകെയാണെന്നു മറുപടി നൽകി.

‘‘അവിടെ എല്ലാം ഒകെയാണോ, അതോ പ്രശ്നങ്ങളുണ്ടോ? ചിലപ്പോഴൊക്കെ കെയ്നും അണ്ടർടേക്കറും പോരടിക്കാറുണ്ടല്ലോ’’– എന്നായിരുന്നു ഡാനിഷ് സെയ്തിന്റെ ചോദ്യം. എന്നാൽ രണ്ടു പേരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ക്രുനാലിന്റെ മറുപടി. ഐപിഎൽ 2026 സീസണിൽ ആർസിബിയുടെ വിശ്വസ്തനായ ബോളറാണ് ക്രുനാൽ പാണ്ഡ്യ. ആറു മത്സരങ്ങൾ‍ കളിച്ച ക്രുനാൽ എട്ടു വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യ പുറത്തായപ്പോൾ ക്രുനാൽ വലിയ രീതിയിൽ ആഘോഷിച്ചതോടെയാണ്, സഹോദരങ്ങൾ തമ്മിൽ പ്രശ്നങ്ങളുള്ളതായി വീണ്ടും അഭ്യൂഹങ്ങൾ ശക്തമായത്.

മത്സരത്തിന്റെ 15–ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തിൽ റൊമാരിയോ ഷെഫേർഡ് ക്യാച്ചെടുത്താണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പുറത്താകുന്നത്. ഷെഫേർഡിനു സമീപത്തേക്ക് ഓടിയെത്തിയ ക്രുനാൽ പാണ്ഡ്യ സന്തോഷത്തിൽ തുള്ളിച്ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ എതിരെ കളിക്കുന്ന ഹാർദിക്കിന്റെ വിക്കറ്റു വീഴുമ്പോൾ വലിയ ആഘോഷങ്ങൾക്കു ക്രുനാൽ നിൽക്കാറില്ല. ആ പതിവ് മാറ്റിവച്ചായിരുന്നു ക്രുനാലിന്റെ ആഘോഷ പ്രകടനം.

𝗔𝘂𝗿𝗮 + 𝗩𝗶𝗯𝗲𝘀: 𝗞𝗿𝘂𝗻𝗮𝗹 𝗣𝗮𝗻𝗱𝘆𝗮 🤝 𝗠𝗿. 𝗡𝗮𝗴𝘀 😂🥶✌️

Krunal’s hairstyles, concern ventures, connected tract tactics & antics, and immoderate idiosyncratic beingness secrets - Mr. Nags bowls bouncers to Krunal Pandya connected this latest occurrence of @bigbasket_com presents RCB Insider.… pic.twitter.com/iI4U3KofMI

— Royal Challengers Bengaluru (@RCBTweets) April 22, 2026

English Summary:

IPL 2026: Krunal Pandya Confirms All is Well with Hardik

Read Entire Article