Published: June 19, 2026 09:08 AM IST
1 minute Read
മെക്സിക്കോ സിറ്റി ∙ രണ്ടാം പകുതിയിൽ പിറന്ന ഗോളിൽ കൊറിയയെ തോൽപ്പിച്ച് (0–1) മെക്സിക്കോ നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചു. 50 മിനിറ്റിൽ ലൂയിസ് റോമോയാണ് മെക്സിക്കോയുടെ വിജയഗോൾ നേടിയത്. രണ്ടു മത്സരങ്ങളിൽ രണ്ടു ജയങ്ങളോടെ ആറു പോയിന്റുമായാണ് മെക്സിക്കോ നോക്കൗട്ട് ഉറപ്പിച്ചത്. ലോകകപ്പിന്റെ സഹ ആതിഥേയരായ മെക്സിക്കോയാണ് നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ ടീം. 25 ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പ്രാഥമിക റൗണ്ടിലെ മെക്സിക്കോയുടെ അവസാന മത്സരം.
What you should work next
വിരസമായ ആദ്യ മിനിറ്റുകൾക്കു ശേഷം 54 ശതമാനം പന്തടക്കത്തോടെ കൊറിയയാണ് കൂടുതൽ നീക്കങ്ങൾ നടത്തിയത്. എന്നാൽ ആദ്യ പകുതിയിൽ മെക്സിക്കോയാണ് ഏക ഓൺടാർജറ്റ് ഷോട്ട് നടത്തിയത്. ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധത്തിന് ഊന്നൽ നൽകി ലഭിക്കുന്ന അവസരങ്ങളിൽ ആക്രമിച്ച് കയറുന്ന തന്ത്രമാണ് ഇരുടീമുകളും നടത്തിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ലീഡ് ലക്ഷ്യമിട്ട് ഇരുടീമുകളും എതിർഗോൾമുഖത്ത് ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളുറപ്പിക്കാനായില്ല.
What you should work next
മെക്സിക്കോ ആക്രമണം കടുപ്പിച്ചതോടെ രണ്ടാം പകുതി കൂടുതൽ ആവേശകരമായി. 50 മിനിറ്റിൽ മെക്സിക്കോ കാത്തിരുന്ന ലീഡ് പിടിച്ചെടുത്തു. കൊറിയൻ ഗോൾകീപ്പർ കിം സിയൂങ്‌ഗ്യുവും സെൻട്രൽ ഡിഫൻസീവ് നിരയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ച മുതലെടുത്തായിരുന്നു ഗോൾ. യൂലിയൻ ക്വിനോനെസിന്റെ ക്രോസിൽ റൗള്‍ ഹിമെനെസ് ഹെഡ് ചെയ്തു നൽകിയ പന്ത് കിം സിയൂങ്‌ഗ്യു തടുത്തെങ്കിലും ഗോൾമുഖത്ത് വീണു. റീബൗണ്ടിൽ ലൂയിസ് റോമോ പന്ത് വലയിലെത്തിച്ചു. ലോകകപ്പിൽ മെക്സിക്കോ അവസാനമായി സ്കോർ ചെയ്ത നാലു മത്സരങ്ങളിൽ മൂന്നു ഏഷ്യൻ എതിരാളികൾക്കെതിരെയാണ്. 2022 ഖത്തറിലെ ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയ്ക്കെതിരെയും, റഷ്യയിൽ (2018) ദക്ഷിണ കൊറിയക്കെതിരെയുമാണ് മെക്സിക്കോ സ്കോർ ചെയ്തത്.
ഇരു വിങ് ബാക്കുകളെയും മാറ്റി സമനില നീക്കങ്ങൾക്ക് കൊറിയ ആക്കം കൂട്ടി. അതേസമയം, വലത് വിങ്ങിലൂടെ കൊറിയൻ ഗോൾമുഖത്തേക്ക് ആക്രമിച്ച് കയറാനാണ് മെക്സിക്കോ ശ്രമിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഇരു ടീമുകളും ഇരച്ചുകയറി ആക്രമണം നടത്തിയെങ്കിലും സ്കോർ ചെയ്യാനായില്ല. മെക്സിക്കോ ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങൾ കൊറിയൻ ഗോൾകീപ്പർ കിം സിയൂങ്‌ഗ്യു തട്ടിയകറ്റി. മെക്സിക്കോയുടെ ഗോൾവരയ്‌ക്കു തൊട്ടരികിൽ വരെ പന്തെത്തിച്ചിട്ടും ഗോൾ കീപ്പർ റൗൾ റാങ്കലിന്റെ അതിവേഗനീക്കം കൊറിയക്ക് സമനില നിഷേധിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റുള്ള കൊറിയ 25 ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും.
English Summary:






English (US) ·