Published: June 14 , 2025 09:47 AM IST Updated: June 14, 2025 10:19 AM IST
1 minute Read
ബെക്കൻഹാം∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ചതുർദിന പരിശീലന മത്സരത്തിൽ ഇന്ത്യ എയ്‌ക്കെതിരെ മികച്ച പ്രകടനവുമായി ഇന്ത്യൻ ടീമിന്റെ പടയൊരുക്കം. ഈ പരമ്പരയിലൂടെ ക്യാപ്റ്റനായി അരങ്ങേറുന്ന യുവതാരം ശുഭ്മൻ ഗിൽ അർധസെഞ്ചറിയുമായി പടനയിച്ച മത്സരത്തിൽ, ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തി സീനിയർ താരം കെ.എൽ. രാഹുലും അർധസെഞ്ചറി നേടി. ബോളർമാരിൽ തിളങ്ങിയത് ഷാർദുൽ ഠാക്കൂറാണെന്നും ബിസിസിഐ എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു.
ജൂൺ 20ന് ലീഡ്സിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കെയാണ്, ഇന്ത്യ എ ടീമിനെതിരെ കളിച്ച് ഇന്ത്യൻ ടീമിന്റെ പടയൊരുക്കം. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായാണ് അഭിമന്യു ഈശ്വരന്റെ നേതൃത്വത്തിൽ ഇന്ത്യൻ എ ടീം ഇംഗ്ലണ്ടിൽ പര്യടനത്തിന് എത്തിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെടെ മത്സരപരിചയം ലക്ഷ്യമിട്ടും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഇണങ്ങുന്നതിനുമായി ഇന്ത്യ എ ടീമിനൊപ്പം നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർ ഇന്ത്യ എ ടീമിൽ അംഗങ്ങളായിരുന്നു.
📍 Beckenham
A coagulated Opening Day successful the Intra-Squad game!
Half-centuries for KL Rahul & Captain Shubman Gill 👌 👌
Shardul Thakur amongst the wickets 👍 👍 pic.twitter.com/7lfEFoL4KE
അതേസമയം, പരമ്പരയ്ക്കു മുന്നോടിയായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അടിയന്തരമായി നാട്ടിലേക്കു മടങ്ങിയത് ഇന്ത്യൻ ടീമിന് തിരിച്ചടിയായി. രോഗബാധിതയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ഗംഭീർ നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ ടീമുകളുടെ പരിശീലന മത്സരം ആരംഭിക്കുന്നതിനു മുൻപേ തന്നെ ഗംഭീർ നാട്ടിലേക്ക് തിരിച്ചിരുന്നു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഗംഭീറിന്റെ അമ്മ.
English Summary:







English (US) ·