Published: May 21, 2026 10:23 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ്, രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ താരം വൈഭവ് സൂര്യവംശി തകർക്കുമെന്നു വിശ്വസിക്കുന്നതായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ. ‘‘രാജസ്ഥാന് ഒരു ലീഗ് മത്സരം കൂടിയാണ് ബാക്കിയുള്ളത്. അതു ജയിച്ചാൽ അവർക്ക് പ്ലേഓഫിൽ ഒരു മത്സരം കൂടി കിട്ടും. അങ്ങനെ വന്നാൽ ഗെയ്‌ലിന്റെ സിക്സ് റെക്കോർഡ് വൈഭവ് അനായാസം മറികടക്കുമെന്ന് എനിക്ക് ഉറപ്പാണ്’– കുംബ്ലെ പറഞ്ഞു.
2012 സീസണിൽ 59 സിക്സ് നേടിയാണ് ഗെയ്ൽ റെക്കോർഡിട്ടത്. കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലൂടെ വൈഭവ് 53 സിക്സറുകൾ പൂർത്തിയാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയർത്തിയ 221 റൺസ് ലക്ഷ്യം, 38 പന്തിൽ 10 സിക്സ് സഹിതം 93 റൺസ് നേടിയ വൈഭവിന്റെ കരുത്തിൽ രാജസ്ഥാൻ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു സീസണിൽ കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. ഇനി 15 വയസ്സുകാരൻ വൈഭവിനു മുന്നിലുള്ളത് സാക്ഷാല്‍ ഗെയ്‍ലിന്റെ പേരിലുള്ള നേട്ടം മാത്രമാണ്.
ഇനി ഏഴു സിക്സുകൾ കൂടി നേടിയാൽ വൈഭവിന് ഗെയ്‍ലിന്റെ സിക്സർ നേട്ടം കൂടി തകര്‍ക്കാം. ലക്നൗവിനെതിരായ ബാറ്റിങ്ങിനിടെ ഐപിഎലിൽ അമ്പതിനു മുകളിൽ സിക്സുകൾ ഒരു സീസണില്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും വൈഭവ് മാറിയിരുന്നു. സീസണിൽ 13 മത്സരങ്ങൾ കളിച്ച വൈഭവ് മൂന്ന് അർധ സെഞ്ചറികളും ഒരു സെഞ്ചറിയും സ്വന്തമാക്കി 579 റൺസാണ് ഇതുവരെ അടിച്ചെടുത്തത്.
English Summary:







English (US) ·