‘ക്രിസ്റ്റ്യാനോയെക്കുറിച്ചും മെസ്സിയെക്കുറിച്ചും പലർക്കുമൊരു തെറ്റായ ധാരണയുണ്ട്...’: തുറന്നുപറഞ്ഞ് എംബപെ

1 month ago 8

മനോരമ ലേഖകൻ

Published: June 07, 2026 10:19 AM IST Updated: June 07, 2026 03:09 PM IST

1 minute Read

കിലിയൻ എംബപെ
കിലിയൻ എംബപെ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണു ഫ്രാൻസ് സ്ട്രൈക്കർ കിലിയൻ എംബപെ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ മെസ്സിയുടെ സഹതാരമായിരുന്നു എംബപെ. എന്നാൽ, തന്റെ കുട്ടിക്കാലത്തെ റോൾ മോഡൽ ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ ആയിരുന്നെന്നും എംബപെ വെളിപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിനു മുൻപ്, ഫാന്റസി ഫുട്ബോൾ പ്ലാറ്റ്ഫോമായ ‘സൊരാറെ’ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും വിലയിരുത്തുകയാണ് എംബപെ.

What you should work next

മെസ്സി, ക്രിസ്റ്റ്യാനോ – ഇവരെ എങ്ങനെ കാണുന്നു?രണ്ടുപേരും വ്യത്യസ്തരാണ്. അതുകൊണ്ട് നേരിട്ടൊരു വിലയിരുത്തൽ അസാധ്യമാണ്. ഇവർ രണ്ടുപേരെക്കുറിച്ചും പലർക്കുമൊരു തെറ്റായ ധാരണയുണ്ട്. അതു ലയണൽ മെസ്സി എന്നാൽ ജന്മസിദ്ധമായ കഴിവുകൊണ്ടു കളിക്കുന്നയാൾ എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാൽ കഠിനാധ്വാനം കൊണ്ട് നന്നായി കളിക്കുന്നയാൾ എന്നുമാണ്. ഇതു ശരിയല്ല.

ഒരു യഥാർഥ ഫുട്ബോൾ പ്രേമിക്ക് അങ്ങനെ സംസാരിക്കാൻ കഴിയില്ല. കാരണം, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു കഴിവില്ലെന്നോ ലയണൽ മെസ്സി കഠിനാധ്വാനം ചെയ്തിട്ടില്ലെന്നോ ഒരാൾ പറയുകയാണെങ്കിൽ, അതിനർഥം അയാൾ ജീവിതത്തിൽ ഒരിക്കൽപോലും ഫുട്ബോൾ പരിശീലനം നടത്തിയിട്ടില്ലെന്നാണ്.

ഈ ലോകകപ്പിൽ താങ്കളുടെ ലക്ഷ്യം?തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണ് എന്റെ മനസ്സിൽ. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയോടു പരാജയപ്പെട്ടു. ആ മത്സരം പിന്നീടൊരിക്കൽക്കൂടി ഞാൻ കണ്ടിട്ടില്ല. പലർക്കും അതു ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരങ്ങളിലൊന്നാണ്. എന്നാൽ, അതു വീണ്ടും കണ്ടാൽ പഴയ വിഷമങ്ങൾ ഉള്ളിൽ വീണ്ടുമുണരും. തോൽവിയിൽനിന്ന് നമ്മൾ മുന്നോട്ടുപോവുകയാണു വേണ്ടത്.‌

ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും കളി വിലയിരുത്തുമ്പോൾക്രിസ്റ്റ്യാനോ വലംകാൽ കളിക്കാരനാണ്. മെസ്സി ഇടംകാലനും. ക്രിസ്റ്റ്യാനോയ്ക്ക് ഉയരമുണ്ട്. മെസ്സി അൽപം ഉയരം കുറഞ്ഞയാൾ. ക്രിസ്റ്റ്യാനോ കരുത്തനാണ്, മെസ്സി കൂടുതൽ മെലിഞ്ഞയാൾ. ക്രിസ്റ്റ്യാനോയ്ക്കു ഷോട്ട് പവറുള്ളപ്പോൾ മെസ്സിക്കു മെച്ചപ്പെട്ട കാഴ്ച (വിഷൻ) ഉണ്ട്. തികച്ചും വ്യത്യസ്തരാണ് ഇരുവരും. അതുകൊണ്ടാണു രണ്ടുപേരും ഇതിഹാസതുല്യരായത്.

English Summary:

Kylian Mbappe: French striker Kylian Mbappe shared his unsocial investigation of shot legends Lionel Messi and Cristiano Ronaldo, emphasizing that some person a blend of earthy endowment and hard work, dispelling communal misconceptions. He besides revealed his ambition for a 3rd consecutive World Cup final, overcoming erstwhile defeats. Mbappe considers Ronaldo his puerility idol contempt being Messi's erstwhile PSG teammate.

Read Entire Article