Published: March 22, 2026 01:01 PM IST
1 minute Read
ഹൈദരാബാദ്∙ പരുക്കിനെ തുടർന്ന് ഐപിഎലിൽനിന്നു പിന്മാറുന്ന താരങ്ങളുടെ എണ്ണം ഓരോ ദിവസവും വർധിക്കുന്നതിനിടെ ടീമുകൾക്കുള്ളിലും പ്രശ്നങ്ങൾ പുകയുന്നുണ്ടോ? ഇപ്പോൾ പുറത്തുവന്ന ഒരു വിഡിയോയാണ് ആ രീതിയിലും ചർച്ചകൾക്ക് വഴിവച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിലെ ടീമംഗങ്ങൾ തമ്മിൽ ശനിയാഴ്ച നടന്ന പരിശീലനമത്സരത്തിലെ ദൃശ്യമാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.
സൺറൈസേഴ്സ് താൽക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനോട് സഹതാരം രോഷത്തോടെ പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇഷാന്‍റെ വിക്കറ്റെടുത്ത സീഷാൻ അൻസാരിയാണ് ഗ്രൗണ്ടില്‍ ടീം സ്പിരിറ്റ് വിട്ട് പെരുമാറിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ എട്ടാം ഓവറിലായിരുന്നു ഇരുപത്തിയാറുകാരനായ ലെഗ് സ്പിന്നർ, ഇഷാനെ പുറത്താക്കിയത്.
ഓവറിലെ ആദ്യ നാല് പന്തുകളിൽ രണ്ട് സിക്സറുകളും രണ്ട് ഫോറുകളും വീതം അടിച്ചുകൂട്ടിയ ഇഷാൻ മികച്ച ഫോമിലായിരുന്നു. എന്നാൽ, തൊട്ടടുത്ത പന്തിൽ ഒരു ഫുൾ ഡെലിവറിയിലൂടെ സീഷാൻ ബാറ്ററെ കബളിപ്പിച്ചു; ഡീപ്പ് സ്ക്വയർ ലെഗിലെ ഫീൽഡർക്ക് സിംപിൾ ക്യാച്ച് നൽകി ഇഷാൻ പുറത്തായി. പിന്നാലെ പവലിയനിലേക്ക് വിരല്‍ചൂണ്ടി പുറത്തുപോകാൻ സീഷാൻ ആംഗ്യം കാണിക്കുകയായിരുന്നു. രോഷത്തോടെയായിരുന്നു സീഷാന്റെ പെരുമാറ്റമെങ്കിലും ചിരിച്ചുകൊണ്ടാണ് ഇഷാന്‍ ഇതിനെ നേരിട്ടത്.
Send disconnected to Ishan Kishan 🤯
During the intra squad lucifer today, Zeeshan Ansari, a bowler for Sunrisers Hyderabad, was seen giving a nonstop disconnected to his ain skipper Ishan Kishan aft dismissing him.
The squad ambiance doesn’t look to beryllium precise good.
പരുക്കേറ്റ പാറ്റ് കമ്മിന്‍സിനു പകരം ഇഷാന്‍ കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇടക്കാല ക്യാപ്റ്റനായി നിയമിച്ചിരുന്നു. അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. പുറംവേദനയെ തുടര്‍ന്ന് ആഷസ് സീരീസും ട്വന്‍റി20 ലോകകപ്പും നഷ്ടമായ കമ്മിന്‍സിന് ഐപിഎലിൽ എത്ര മത്സരങ്ങൾ പുറത്തിരിക്കേണ്ടി വരും എന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ ശേഷമാണ് ഇഷാന്‍ ഐപിഎലില്‍ നായകനാകുന്നത്. സയദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചത് ക്യാപ്റ്റനായ ഇഷാൻ കിഷനാണ്.
ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ട്വന്‍റി20 ടീമില്‍ അംഗമായിരുന്ന ഇഷാന്‍, 317 റണ്‍സോടെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ്പ് സ്കോററാണ്. മൂന്ന് അര്‍ധസെഞ്ചറി നേടിയ താരത്തിന്‍റെ ശരാശരി 80.25 ആണ്. 199.37 ആണ് സ്ട്രൈക്ക് റേറ്റ്. ഇഷാന്‍റെ ക്യാപ്റ്റന്‍സിയില്‍ സണ്‍റൈസേഴ്സ് ഇത്തവണ ഐപിഎലിലെ ഉദ്ഘാടന മത്സരം കളിക്കും. ശനിയാഴ്ച ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് മത്സരം.
2025ലെ മെഗാ ലേലത്തിൽ 40 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് യുപി സ്വദേശിയായ സ്പിന്നർ സീഷാൻ അൻസാരിയെ വാങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 3/42 എന്ന മികച്ച പ്രകടനം താരം കാഴ്ചവച്ചു. 2026 സീസണിനു മുന്നോടിയായി താരത്തെ സൺറൈസേഴ്സ് നിലനിർത്തുകയായിരുന്നു. 2016ലെ അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവർക്കൊപ്പം സീഷാൻ കളിച്ചിരുന്നു.
English Summary:








English (US) ·