ഗോളടിച്ചതിനു പിന്നാലെ ‘വെടിയുതിർത്ത്’ ഇറാൻ താരം; ആഘോഷപ്രകടനത്തിൽ വിവാദം– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: June 16, 2026 06:02 PM IST

1 minute Read

ഫിഫ ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ഇറാൻ താരം മുഹമ്മദ് മൊഹെബി നടത്തിയ ‘ഗൺഫയർ’ ആഘോഷം. (X/@NikitaRMFC)
ഫിഫ ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ഇറാൻ താരം മുഹമ്മദ് മൊഹെബി നടത്തിയ ‘ഗൺഫയർ’ ആഘോഷം. (X/@NikitaRMFC)

ലൊസാഞ്ചലസ് ∙ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഗോൾ നേടിയ ശേഷം ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹെബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. ഗോൾ നേട്ടത്തിനു പിന്നാലെ തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചായിരുന്നു മൊഹെബിയുടെ ആഘോഷം. മത്സരത്തി‌ന്റെ 64–ാം മിനിറ്റിൽ ഇറാനു വേണ്ടി രണ്ടാം ഗോളു നേടിയശേഷമായിരുന്നു താരത്തിന്റെ വിവാദ ‘ഗൺഫയർ’ ആഘോഷപ്രകടനം.

What you should work next

വലതുവിങ്ങിൽനിന്ന് ആദ്യ ഗോൾ സ്കോററായ റമീൻ റെസയാൻ നൽകിയ ക്രോസ് സ്വീകരിച്ച്, കിവീസ് പ്രതിരോധ നിരയെ മറികടന്ന് ഉഗ്രമായ ഒരു ഹെഡ്ഡറിലൂടെയാണ് മൊഹെബി പന്ത് ഗോൾവലയിൽ എത്തിച്ചത്. ഇതോടെ ഒരു ഗോളിനു പിന്നിൽനിന്ന് ഇറാൻ ന്യൂസീലൻഡിനൊപ്പമെത്തുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു (2–2). എന്നാൽ വിവാദ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ, മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഫിഫയും പ്രാദേശിക ഭരണകൂടവും ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നിട്ടും ഇറാൻ– ന്യൂസീലൻഡ് മത്സരം പൂർണ്ണമായും രാഷ്ട്രീയമായി സങ്കീർണ്ണമായിരുന്നു. ഫിഫയുടെ വിലക്ക് ലംഘിച്ച് ഒരു വിഭാഗം ആരാധകർ വിപ്ലവത്തിന് മുൻപുള്ള ഇറാന്റെ പതാക സ്റ്റേഡിയത്തിനുള്ളിൽ പ്രദർശിപ്പിച്ചു. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.

FIFA confiscated our prima & lion flags for “political” reasons, but this violent scum tin marque a weapon motion towards the assemblage

Mohammad (fitting name) Mohebi indispensable beryllium banned from playing successful this tourney pic.twitter.com/GE8y56UYw9

— Throwback Iran (@Tarikh_Eran) June 16, 2026

സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാണികളെ മെറ്റൽ ഡിറ്റക്ടറുകളിലൂടെയടക്കം കടത്തിവിട്ടുകൊണ്ട് കർശന പരിശോധനയാണ് നടത്തിയത്. വിപ്ലവത്തിന് മുൻപുള്ള ഇറാന്റെ പതാകയുള്ള ടി-ഷർട്ട് ധരിച്ചെത്തിയ ഒരു കൂട്ടം ആരാധകരോട് അത് മാറ്റാൻ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടു. പകരം ധരിക്കാൻ മറ്റു വസ്ത്രങ്ങളില്ലെന്ന് ആരാധകർ വ്യക്തമാക്കിയപ്പോൾ, ഷർട്ടുകൾ ഉൾഭാഗം പുറത്താക്കി ധരിക്കാൻ അവർ നിർദേശിച്ചു. എങ്കിലും ആരാധകർ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷം പതാകകൾ പ്രദർശിപ്പിക്കുകയായിരുന്നു. ദേശീയഗാനം ആലപിച്ചപ്പോൾ ചില ഇറാനിയൻ ആരാധകർ മൈതാനത്തിന് എതിരായി തിരിഞ്ഞുനിന്നു പ്രതിഷേധിച്ചപ്പോൾ മറ്റു ചിലർ കൂക്കിവിളിക്കുകയും ചെയ്തു.
 

English Summary:

Mohammad Mohebi's extremity solemnisation successful the Iran-New Zealand World Cup lucifer has sparked contention owed to his motion resembling firing a gun. This incidental has led to calls for a FIFA prohibition connected the player, highlighting the politically charged ambiance surrounding the game.

Read Entire Article