Published: May 31, 2026 05:34 PM IST
1 minute Read
സിംഗപ്പൂർ ∙ സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റെങ്കി റെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യത്തിന് പുരുഷ ഡബിൾസ് കിരീടം. ഫൈനലിൽ ഇന്തൊനീഷ്യയുടെ ഫജർ അൽഫിയാൻ– മുഹമ്മദ് ഷൊഹിബുൽ ഫിക്രി സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ജേതാക്കളായത്. സ്കോർ: 18-21, 21-16, 21-16.
രണ്ടു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചാണ് മുൻ ലോക ഒന്നാം നമ്പർ ജോഡിയായ സാത്വിക്കും ചിരാഗും തങ്ങളുടെ കരിയറിലെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സിംഗപ്പൂർ ഓപ്പൺ ഡബിൾസ് കിരീടം നേടുന്ന ആദ്യ സഖ്യമാണ് നിലവിൽ ലോക റാങ്കിങ്ങിൽ നാലാമതുള്ള സാത്വിക്കും ചിരാഗും.
ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം വിജയം വരിച്ചത്. ലോക ഒന്നാം നമ്പർ ദക്ഷിണ കൊറിയയുടെ കിം വോൻ ഹോ– സ്യു സ്യുങ് സഖ്യത്തെ വീഴ്ത്തിയാണ് ഇരുവരും ഫൈനലിൽ കടന്നത്. 2024ലെ തായ്‍ലൻഡ് ഓപ്പണിലാണ് സാത്വിക്കും ചിരാഗും ഒടുവിൽ കിരീടം ചൂടിയത്. ഇതിനു ശേഷം വിവിധ ടൂർണമെന്റുകളിലായി നാലു തവണ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായിരുന്നില്ല.
English Summary:







English (US) ·