ചെന്നൈ ടീമിലേക്ക് ധോണി റിട്ടേൺസ് ? സഞ്ജുവിന്റെ റോൾ എന്താകും?

1 month ago 5

മനോരമ ലേഖകൻ

Published: April 23, 2026 03:34 PM IST

1 minute Read

എം.എസ്.ധോണി പരിശീനത്തിനിടെ (X/@ChennaiIPL)
എം.എസ്.ധോണി പരിശീനത്തിനിടെ (X/@ChennaiIPL)

ചെന്നൈ ∙ ‘‘നെറ്റ്സിൽ ധോണി വിക്കറ്റ് കീപ്പ് ചെയ്യുന്നത് ഞാൻ മുൻപ് കണ്ടിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം അരമണിക്കൂർ സമയം ധോണി കീപ്പറായി. അതിന്റെ അർഥം അദ്ദേഹം വിക്കറ്റ് കീപ്പറായി തിരിച്ചെത്താൻ പോകുന്നു എന്നാണ്’’– ചെന്നൈ സൂപ്പർ കിങ്സിന്റെ മുൻതാരം കൂടിയായ ആർ.അശ്വിൻ തന്റെ യുട്യൂബ് വിഡിയോയിലാണ് എം.എസ്.ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചന പങ്കുവച്ചത്. ഇന്നു മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ധോണി ചെന്നൈ ടീമിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കാലിനു പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നാൽപത്തിനാലുകാരൻ ധോണി ഈ സീസണിൽ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ചെന്നൈ ടീമിലെ യുവ ബാറ്റർ ആയുഷ് മാത്രെ പരുക്കേറ്റ് ഐപിഎലിൽനിന്നു പുറത്തായതോടെയാണ് ധോണിയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ സജീവമായത്. ധോണി വിക്കറ്റ് കീപ്പറായാൽ സഞ്ജു സാംസൺ ഫീൽഡറുടെ റോളിലേക്കു മാറും.
 

English Summary:

MS Dhoni's imaginable comeback to wicketkeeping for Chennai Super Kings successful IPL 2026 is creating buzz. This speculation is fueled by erstwhile CSK subordinate R Ashwin's observations during nett sessions, indicating a imaginable instrumentality to the playing XI.

Read Entire Article