Published: March 28, 2026 12:50 PM IST Updated: March 28, 2026 01:07 PM IST
1 minute Read
ചെെന്നൈ ∙ എം.എസ്.ധോണി ഐപിഎലിലെ ആദ്യ രണ്ടാഴ്ച കളിക്കില്ലെന്നു വ്യക്തമായതോടെ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി. ഓപ്പണറായി സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിക്കറ്റ് കീപ്പർ ആരെന്നതിൽ സസ്പെൻസ് തുടരുകയായിരുന്നു. ഇതിനിടെയാണ് ഐപിഎൽ ഉദ്ഘാടനദിവസം രാവിലെ തന്നെ ചെന്നൈയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത്. പേശിവലിവിനെ തുടർന്ന് ബുദ്ധുമുട്ടുന്നതിനാൽ ഐപിഎലിലെ ആദ്യഘട്ട മത്സരങ്ങളിൽ ധോണി കളിക്കില്ലെന്നായിരുന്നു സിഎസ്‌കെയുടെ അറിയിപ്പ്. ഇതോടെ സഞ്ജു വിക്കറ്റ് കീപ്പറാകുമെന്ന കാര്യത്തിലും സ്ഥിരീകരണമായി. ധോണി തിരിച്ചെത്തിയാലും വിക്കറ്റിനു പിന്നിൽ സഞ്ജു തന്നെ തുടരാനാണ് സാധ്യത.
What you should work next
കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിലും കീപ്പർ ഗ്ലൗസ് അണിഞ്ഞ സഞ്ജു സാംസൺ, താൻ തന്നെയാകും ഈ സീസണിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പർ എന്ന സൂചന നൽകിയിരുന്നു. എങ്കിലും ‘തല’ ഇരിക്കുമ്പോൾ സഞ്ജുവിന്റെ സാധ്യത സംബന്ധിച്ച് സംശയമുണ്ടായിരുന്നു. എന്തു തന്നെയായാലും ആ കൺഫ്യൂഷൻ ഇന്ന് അവസാനിച്ചു. എങ്കിലും ധോണി കളത്തിലിറങ്ങാതിരിക്കുന്നത് ചെന്നൈ ആരാധകരെ തീർത്തും നിരാശരാക്കും. മിനിറ്റുകൾ മാത്രം ക്രീസിൽ നിന്നാൽ പോലും ധോണി സൃഷ്ടിക്കുന്ന ‘ഇംപാക്ട്’ വളരെ വലുതാണ്. അതു തീർച്ചയായും മിസ് ചെയ്യുമെന്ന് ഉറപ്പാണ്.
പരിശീലനത്തിന്റെ ഭാഗമായി ഇരു ടീമുകളായി തിരിഞ്ഞു ചെന്നൈ താരങ്ങൾ നടത്തിയ മത്സരത്തിലും ധോണിയും സഞ്ജും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും എതിർ ടീമുകളിലാണ് കളിച്ചത്. ഇതിന്റെ വിഡിയോ സിഎസ്കെ, ഔദ്യോഗിക പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ആദ്യം ബാറ്റു ചെയ്തത് ധോണി ഉൾപ്പെടുന്ന ടീമാണ്. ശിവം ദുബെ, സർഫ്രാസ് ഖാൻ തുടങ്ങിയവരും ഈ ടീമിലായിരുന്നു.
ഇന്നിങ്സിന്റെ അവസാനഘട്ടത്തിൽ ക്രീസിലെത്തിയ ധോണി, സിക്സറുകൾ പായിക്കുന്നത് വിഡിയോയിൽ കാണാം. മറുപടി ബാറ്റിങ്ങിൽ, ഋതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത് വിഡിയോയിൽ കാണാം. ഋതുരാജ് പുറത്തായതിനു പിന്നാലെ ആയുഷ് മാത്രെയാണ് ക്രീസിലെത്തിയത്. അൽപസമയത്തിനു ശേഷം അമൻ ഖാന്റെ പന്തിൽ ബൗണ്ടറിൽ ലൈറിൽ ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. മത്സരത്തിന്റെ സ്കോർബോർഡ് പുറത്തുവിടാത്തതിനാൽ താരങ്ങളുടെ സ്കോറും മത്സരഫലവും വ്യക്തമല്ല.
English Summary:








English (US) ·