‘ചെഹൽ മെസേജ് അയയ്ക്കും’: ക്യാമറകൾക്ക് മുന്നിൽ ചാറ്റ് തുറന്നുകാണിച്ച് നടി, സന്ദേശവും വായിച്ചു; വീണ്ടും വിവാദം– വിഡിയോ

1 month ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 13, 2026 05:51 PM IST

1 minute Read

യുസ്‌വേന്ദ്ര ചെഹൽ (X/IPL), ചെഹലിന്റെ ചാറ്റ് കാണിക്കുന്ന ടാനിയ ചാറ്റർജി (Instagram//bollywood_adda_official), ടാനിയ ചാറ്റർജി (Instagram/taniya_chatterjee/)
യുസ്‌വേന്ദ്ര ചെഹൽ (X/IPL), ചെഹലിന്റെ ചാറ്റ് കാണിക്കുന്ന ടാനിയ ചാറ്റർജി (Instagram//bollywood_adda_official), ടാനിയ ചാറ്റർജി (Instagram/taniya_chatterjee/)

മുംബൈ ∙ വിവാദങ്ങളുടെ തോഴനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ. ഐപിഎലിൽ പഞ്ചാബ് കിങ്സ് താരമായ ചെഹൽ, സിഗരറ്റ് വലിച്ചുകൊണ്ട് കാർ ഡ്രൈവ് ചെയ്യുന്നതും സിഗരറ്റ് കുറ്റി റോഡിലേക്കു വലിച്ചെറിയുന്നതിന്റെയും വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു വിവാദത്തിലൂടെ താരം അകപ്പെട്ടിരിക്കുകയാണ്. യുസ്‌വേന്ദ്ര ചെഹൽ തനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ ടാനിയ ചാറ്റർജി.

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിൽ, ടാനിയ പാപ്പരാസികൾക്ക് തന്റെ ഇൻസ്റ്റഗ്രാം ഇൻബോക്‌സിൽ ചെഹലിന്റെ ചാറ്റ് കാണിക്കുന്നതാണുള്ളത്. തന്റെ സ്റ്റോറികളിലൊന്നിന് ‘ആപ് ക്യൂട്ട് ഹോ’ (നിങ്ങൾ ക്യൂട്ട് ആണ്) എന്ന സന്ദേശം ചെഹൽ അയച്ചതായും അവർ ആരോപിച്ചു. ‘ഗന്ദി ബാത്ത്’, ‘തിത്‌ലിയാൻ’ തുടങ്ങിയ ഒടിടി വെബ്‌ സീരിസുകളിലെ ബോൾഡ് വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ടാനിയ ചാറ്റർജി.

പലപ്പോഴും ചർച്ചയാകാറുള്ള ചെഹലിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങൾക്ക് ഈ വെളിപ്പെടുത്തൽ മറ്റൊരു തലം കൂടി നൽകിയിരിക്കുകയാണ്. 2025ൽ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിന് ശേഷം, ചെഹലിന്റെ ബന്ധങ്ങളെക്കുറിച്ച് പല ഗോസിപ്പുകളും ഊഹാപോഹങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ടാനിയയുടെ അവകാശവാദത്തെക്കുറിച്ച് ചെഹലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

നിലവിൽ യുസ്‌വേന്ദ്ര ചെഹൽ ഇന്ത്യയുടെ സജീവ ടീമിന്റെ ഭാഗമല്ല; ദേശീയ ടീമിനായുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം 2023ലായിരുന്നു. 2024ലെ ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലു പ്ലേയിങ് ഇലവനിൽ സ്ഥാനു പിടിച്ചില്ല. എങ്കിലും ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ പ്രധാന സ്പിന്നറാണ് താരം. കഴിഞ്ഞ വർഷം പഞ്ചാബ് കിങ്സിനെ ഐപിഎൽ ഫൈനലിലെത്തിക്കുന്നതിൽ ചെഹൽ നിർണായക പങ്കുവഹിച്ചിരുന്നു.

English Summary:

Yuzvendra Chahal is erstwhile again successful the spotlight owed to a caller contention involving histrion and exemplary Taniya Chatterjee, who claims helium has been messaging her connected Instagram. This incidental adds different furniture to the ongoing discussions astir Chahal's idiosyncratic life, particularly aft his divorcement proceedings successful 2025 and erstwhile societal media buzz.

Read Entire Article