ചൈനീസ് ഗ്രാൻപ്രി: റെക്കോർഡ് ഫിനിഷുമായി കിമി ആന്റനെല്ലി; കിരീടം

6 days ago 3

മനോരമ ലേഖകൻ

Published: March 16, 2026 07:03 AM IST Updated: March 16, 2026 11:04 AM IST

1 minute Read

ചൈനീസ് ഗ്രാൻപ്രി ജേതാവായ കിമി ആന്റനെല്ലിയുടെ സന്തോഷം.
ചൈനീസ് ഗ്രാൻപ്രി ജേതാവായ കിമി ആന്റനെല്ലിയുടെ സന്തോഷം.

ഷാങ്ഹായ് (ചൈന) ∙ മെഴ്സിഡീസിനു ഷാങ്ഹായിയിലും സ്റ്റോപ്പില്ല! ഫോർമുല വൺ കാറോട്ട സീസണിലെ തുടർച്ചയായ രണ്ടാം ഗ്രാൻപ്രിയിലും ആദ്യ 2 സ്ഥാനങ്ങൾ ടീം സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപ്പണിൽ ഒന്നാമനായ ജോർജ് റസലിനെ രണ്ടാം സ്ഥാനക്കാരനാക്കി കൗമാര താരം കിമി ആന്റനെല്ലി ഷാങ്ഹായ് ഇന്റർനാഷനൽ സർക്യൂട്ടിൽ ജേതാവായി. ഒന്നാമനായതോടെ ഫോർമുല വണ്ണിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻപ്രി ജേതാവായി ആന്റനെല്ലി.

നേരത്തേ നടന്ന സ്പ്രിന്റ് റേസിൽ ഒന്നാമനായിരുന്ന ജോർജ് റസൽ ശനിയാഴ്ചയിലെ യോഗ്യതാ മത്സരത്തിൽ യന്ത്രത്തകരാർമൂലം ഗ്രിഡിൽ രണ്ടാമനായി. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ ആന്റനെല്ലിയാകട്ടെ ഏറ്റവും പ്രായം കുറഞ്ഞ പോൾ സിറ്റർ എന്ന ബഹുമതിയും നേടി. ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റാപ്പനാണ് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻപ്രി ജേതാവെന്ന റെക്കോർഡ് പേരിലുള്ളയാൾ.

ഫെറാറി ഡ്രൈവർമാരായ ലൂയിസ് ഹാമിൽട്ടൻ മൂന്നാമതും ചാൾസ് ലെക്ലെയർ നാലാം സ്ഥാനത്തുമെത്തി. മക്‌ലാരൻ ഡ്രൈവർമാരായ ലാൻഡോ നോറിസിനും ഓസ്കർ പിയാസ്ട്രിക്കും യന്ത്രത്തകരാർ മൂലം മത്സരം തുടങ്ങാനായില്ല.

ഇറാൻ യുദ്ധം: 2 റേസുകൾ മാറ്റിഷാങ്‌ഹായ് ∙ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിലിൽ ഗൾഫിൽ നടക്കേണ്ടിയിരുന്ന രണ്ടു ഗ്രാൻപ്രികൾ മാറ്റിവച്ച് എഫ്1 സംഘാടകർ. ഏപ്രിൽ 12ന് ബഹ്റൈനിലും 19നു സൗദി അറേബ്യയിലെ ജിദ്ദയിലും നടക്കേണ്ടിയിരുന്ന റേസുകളാണ് മാറ്റിയത്.

ഈ സമയത്തു പകരം റേസുകൾ തീരുമാനിച്ചിട്ടില്ല. എന്നാൽ, റേസ് റദ്ദാക്കിയതായും പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ, മാർച്ച് 29ന് നടക്കുന്ന ജാപ്പനീസ് ഗ്രാൻപ്രിക്കു ശേഷം 5 ആഴ്ചത്തെ ഇടവേള കഴിഞ്ഞ് മേയ് 3ന് മയാമി ഗ്രാൻപ്രിയാവും നടക്കുക. റഷ്യ – യുക്രെയ്ൻ സംഘർഷംമൂലം കഴിഞ്ഞ വർഷത്തെ റഷ്യൻ ഗ്രാൻപ്രിയും റദ്ദാക്കിയിരുന്നു.

English Summary:

Kimi Antonelli became the 2nd youngest Grand Prix victor successful Formula 1 past by winning the Shanghai Grand Prix. He besides secured the rubric of the youngest rod sitter, driving for Mercedes who took the apical 2 spots for the 2nd consecutive race.

Read Entire Article