Samayam Malayalam•16 Jun 2025, 2:40 pm
ഇരുവരും വേർപിരിഞ്ഞ ശേഷം ബാല വേറെ വിവാഹം ചെയ്തുവെങ്കിലും പ്രൊഫെഷനുമായി മുൻപോട്ട് പോവുകയാണ് എലിസബത്ത് ഇടക്ക് യൂട്യൂബ് വീഡിയോസ് ഒക്കെയായി എലിസബത്ത് എത്താറുണ്ട്
ബാല എലിസബത്ത് (ഫോട്ടോസ്- Samayam Malayalam) ഇക്കഴിഞ്ഞ ദിവസം രാജ്യം കണ്ടതിൽ വച്ചേറ്റവും വലിയ വിമാന ദുരന്തം ഉണ്ടായത് അഹമ്മദാബാദിൽ ആണ്. അതും ഡോ. എലിസബത്ത് ജോലി നോക്കുന്ന ഹോസ്പിറ്റൽ സമുച്ചയത്തിന് തൊട്ട് അടുത്താണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഇതേ ഹോസ്പിറ്റലിൽ പിജി സ്റ്റുഡന്സ്റ് താമസിച്ചിരുന്ന ഹോസ്റ്റൽ അപ്പാടെ തകരുകയും ചെയ്തു. ഈ കാര്യങ്ങളെക്കുറിച്ച് വിവിധ വാർത്താചാനലുകളിൽ എലിസബത്ത് സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് ബാല പോസ്റ്റുമായി എത്തിയത്. എന്റെ പ്രാർത്ഥന നിന്റെ ഒപ്പം ഉണ്ടെന്നും സേഫ് ആയിരിക്കൂ ഡോ. എലിസബത്ത് എന്നുമായിരുന്നു ബാലയുടെ പോസ്റ്റ്. ഇതോടെ അദ്ദേഹത്തിന്റെ നല്ല മനസിനെ കുറിച്ചായി ഫാൻസിന്റെ ചർച്ചകൾ.അതേസമയം ഏറ്റവും ഒടുവിലായി എലിസബത്ത് പങ്കുവച്ച പോസ്റ്റ് മനുഷ്യജീവിതം എന്ന് പറയുന്നത് അൺ പ്രെഡിക്റ്റേബിൾ ആണെന്നാണ്. ജീവിതം പ്രവചനാതീതം എന്നാണ് എലിസബത്ത് കുറിച്ചത്.
ALSO READ: മരുന്നൊക്കെ അവൾ എടുക്കുന്നുണ്ട്! ഇളയകുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചതാണ് ഡിപ്രെഷനിലേക്ക് പോയി! സുധി പറഞ്ഞ വാക്കുകൾ!
ഗായിക അമൃതയുമായി വേർപിരിഞ്ഞ ശേഷമാണ് എലിസബത്തുമായി ബാലയുടെ ജീവിതം തുടങ്ങിയത്. ഇരുവരും വേർപിരിഞ്ഞ കാരണത്തെ കുറിച്ച് രണ്ടാളും തുറന്നു പറഞ്ഞിരുന്നില്ല എങ്കിലും അടുത്തിടെ ഗുരുതര ആരോപണങ്ങൾഎലിസബത്ത് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ സ്റ്റേഷനിൽ നിലനിൽക്കുന്നതും ഉണ്ട്.
ALSO READ: ആശയും മനോജും ലണ്ടൻ ലൈഫും! ശ്രീയക്ക് കൊച്ചച്ഛൻ; ആശക്ക് മൂന്ന് പെൺമക്കളും; അസൂയതോന്നും ഈ ജീവിതം; വിശേഷങ്ങ
കോകില എന്ന ബന്ധുവിനെ വിവാഹം കഴിച്ച ബാല ഇപ്പോൾ വൈക്കത്താണ് താമസം. ഭാര്യയുമായി ചേർന്ന് കുക്കിങ് വീഡിയോസുകളുടെ ഒരു ചാനലും അദ്ദേഹം ആരംഭിച്ചു. ചെന്നൈയിൽ ബിസിനസ് തുടങ്ങിയതായും അത് വമ്പൻ ലാഭത്തിലാണ് എന്നും അടുത്തിടെയാണ് ബാല പറഞ്ഞത്.





English (US) ·