‘ഞെട്ടലും ദുഃഖവുമുണ്ട്..’: 36–ാം വയസ്സിൽ വിടവാങ്ങി വിരാട് കോലിയുടെ സഹതാരം; വികാരനിർഭരമായി താരം

3 weeks ago 4

ഓൺലൈൻ ഡെസ്‌ക്

Published: May 08, 2026 07:23 PM IST

1 minute Read

അമൻപ്രീത് സിങ് ഗിൽ (X/@pcacricket), വിരാട് കോലി (X/RCB)
അമൻപ്രീത് സിങ് ഗിൽ (X/@pcacricket), വിരാട് കോലി (X/RCB)

ചണ്ഡീഗഡ് ∙ ഇന്ത്യയുടെ മുൻ അണ്ടർ–19 ക്രിക്കറ്റ് താരവും പഞ്ചാബിന്റെ മീഡിയം പേസറുമായിരുന്ന അമൻപ്രീത് സിങ് ഗിൽ (36) അന്തരിച്ചു. ബുധനാഴ്ച ചണ്ഡീഗഡിലായിരുന്നു ക്രിക്കറ്റ് ലോകത്തയാകെ ദുഃഖത്തിലാഴ്ത്തിയ വിയോഗം. അമൻപ്രീത് സിങ് ഗില്ലിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമായിട്ടില്ലെങ്കിലും ഏകദേശം ആറു മാസത്തോളമായി ഗുരുതരമായ രോഗാവസ്ഥയെ തുടർന്ന് താരം ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ട്.

അണ്ടർ–19 ടീമിൽ വിരാട് കോലിയുടെ സഹതാരമായിരുന്ന അമൻപ്രീത്, 2006നും 2008നും ഇടയിൽ പഞ്ചാബിനായി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2007ൽ ഇന്ത്യൻ അണ്ടർ-19 ടീമിന് വേണ്ടി 5 ഏകദിനങ്ങളിലും ഒരു യൂത്ത് ടെസ്റ്റിലും അമൻപ്രീത് സിങ് ഗിൽ കളിച്ചു. എങ്കിലും, 2008ൽ ലോകകപ്പ് നേടിയ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞില്ല. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സ് (അന്ന് കിങ്സ് ഇലവൻ പഞ്ചാബ്) ടീമിൽ അംഗമായിരുന്ന താരം, പിന്നീട് പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.

Shocked and saddened to perceive astir Amanpreet Gill’s passing. Sending prayers and spot to his household and loved ones. Rest successful peace. Om Shanti 🙏

— Virat Kohli (@imVkohli) May 7, 2026

അമൻപ്രീതിന്റെ വിയോഗത്തിൽ വിരാട് കോലി, യുവരാജ് സിങ്, ശിഖർ ധവാൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ‘‘അമൻപ്രീത് ഗില്ലിന്റെ വിയോഗവാർത്ത കേട്ടതിൽ അങ്ങേയറ്റം ഞെട്ടലും ദുഃഖവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. ഓം ശാന്തി.’’– കോലി എക്സിൽ കുറിച്ചു. ‘‘അമൻപ്രീത് സിങ് ഗില്ലിന്റെ വിയോഗവാർത്ത കേട്ടതിൽ അങ്ങേയറ്റം വിഷമമുണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടിട്ടുണ്ട്; അദ്ദേഹം കഠിനാധ്വാനിയായ, ശാന്തനായ, ക്രിക്കറ്റിനെ സ്നേഹിച്ച ഒരു താരമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം. നിത്യശാന്തി നേരുന്നു. ഓം ശാന്തി.’’– യുവരാജ് സിങ് എക്സിൽ കുറിച്ചു.

Punjab Cricket Association profoundly mourns the bittersweet demise of Amanpreet Singh Gill, erstwhile Punjab cricketer and Member, Senior Selection Committee Punjab.

He served Punjab cricket with dedication and passion, representing teams including India Under-19s, Kings XI Punjab and Punjab.… pic.twitter.com/tpr0EwEprk

— Punjab Cricket Association (@pcacricket) May 6, 2026

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ടീമായ പഞ്ചാബ് കിങ്സും അമൻപ്രീത് സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘‘മുൻ പഞ്ചാബ് ക്രിക്കറ്റ് താരവും പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗവുമായ അമൻപ്രീത് സിങ് ഗില്ലിന്റെ വിയോഗത്തിൽ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.’’– പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ കുറിച്ചു. ‘‘പഞ്ചാബിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയും പഞ്ചാബ് കിങ്സ് കുടുംബത്തിന്റെ ഭാഗമാവുകയും ചെയ്ത അമൻപ്രീത് സിങ് ഗില്ലിന്റെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മുഴുവൻ ക്രിക്കറ്റ് സമൂഹത്തിനും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം.’’– പഞ്ചാബ് കിംഗ്സ് ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.

English Summary:

Amanpreet Singh Gill, a erstwhile Indian Under-19 cricketer and Punjab medium-pacer, has passed distant astatine the property of 36. He was reportedly undergoing attraction for a superior unwellness for astir six months anterior to his death.

Read Entire Article