ഐപിഎലിൽ ലക്നൗവിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടേബിൾ ടോപ്പർമാരായി. റൺവേട്ടക്കാരിൽ വിരാട് കോലിയും ഒന്നാമനായി. കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റിനെതിരെ നടത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചറി നഷ്ടമായെങ്കിലും ഐപിഎലിലെ റൺവേട്ടക്കാരിൽ സഞ്ജു സാംസൺ ടോപ് 10ൽ എത്തി. ഇതിനിടെ, ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാറിനെ നീക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ചാംപ്യൻസ് ലീഗിൽ 2017നു ശേഷം അത്‍ലറ്റിക്കോ മഡ്രിഡ് സെമിഫൈനലിൽ കടന്നതാണ് മറ്റൊരു പ്രധാന സംഭവം. കായികലോകത്തെ അഞ്ച് പ്രധാനവാർത്തകൾ അറിയാം:
∙ ആർസിബി ‘വിളയാട്ടം’ഏകപക്ഷീമായ മത്സരത്തിൽ 5 വിക്കറ്റിനാണ് ലക്നൗവിനെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തോൽപ്പിച്ചത്. ലക്നൗ ഉയർത്തിയ 147 റൺസെന്ന കുഞ്ഞൻ വിജയലക്ഷ്യം 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. മറുപടി ബാറ്റിങ്ങിൽ, ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിരാട് കോലി (34 പന്തിൽ 49), ക്യാപ്റ്റൻ രജത് പാട്ടീദാർ (13 പന്തിൽ 27), ജിതേഷ് ശർമ (9 പന്തിൽ 23) എന്നിവരുടെ ഇന്നിങ്സാണ് ആർസിബിക്ക് അനായാസ വിജയം സമ്മാനിച്ചത്. Read Full Article
∙ ബ്ലാസ്റ്റേഴ്സിന് ‘സമനിലക്കുരുക്ക്’ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ അവസാന നിമിഷം വഴങ്ങിയ ഗോളാണ് വിജയത്തിൽനിന്നു തടഞ്ഞത്. Read Full Article
∙ സൂര്യകുമാറിനെ മാറ്റാൻ ആലോചന?
2028-ൽ നടക്കാനിരിക്കുന്ന അടുത്ത ട്വന്റി20 ലോകകപ്പിലും ലൊസാഞ്ചൽസ് ഒളിംപിക്സിലും ഇന്ത്യയെ നയിക്കാൻ സൂര്യകുമാർ അനുയോജ്യനാണോ എന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ട്. ഐപിഎലിനു ശേഷം അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരെ പരമ്പരകളാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. വിമർശനങ്ങൾ നേരിടുന്ന സൂര്യകുമാറിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പരമ്പരകളും വളരെ നിർണായകമായിരിക്കും. ഒളിംപിക്സും ട്വന്റി20 ലോകകപ്പും ഉൾപ്പെടുന്ന അടുത്ത രണ്ട് വർഷത്തേക്ക് സൂര്യകുമാറിന് ചുമതല നൽകണോ എന്നു ഈ പര്യടനം തീരുമാനിക്കും. Read Full Article
∙ ‘ഇപ്പോഴും ശരീരത്തിൽ ചില്ല് കഷ്ണം തറഞ്ഞുകിടപ്പുണ്ട്’?2009 ലഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണം പാക്കിസ്ഥാൻ ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു. അന്നത്തെ അനുഭവത്തെക്കുറിച്ചും ആ സംഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്രീലങ്കൻ ടീം മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര. Read Full Article
∙ സഞ്ജുവിന്റെ ബാറ്റ് ‘എയറിൽ’, റൺവേട്ടക്കാരിൽ ടോപ് 10ചെന്നൈ– കൊൽക്കത്ത മത്സരത്തിനിടെ രസകരമായ ഒരു സംഭവവുമുണ്ടായി. ചെന്നൈയുടെ ടോപ് സ്കോററായ സഞ്ജുവിന്റെ ബാറ്റിങ്ങിനിടെ, ബാറ്റ് താരത്തിന്റെ കൈവിട്ടുപോകുകയായിരുന്നു. ചെന്നൈ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ചപ്പോഴാണ് സഞ്ജുവിന്റെ കയ്യിൽനിന്നു ബാറ്റ് വഴുതിപോയത്. അന്തരീക്ഷത്തിലൂടെ പറന്നുപോയ ബാറ്റ്, ലെഗ് സൈഡിൽ 30 യാർഡ് സർക്കിളിന് സമീപം സുരക്ഷിതമായി പതിച്ചു. Read Full Article
∙ ജയിച്ചിട്ടും ബാർസ പുറത്ത്ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ രണ്ടാപാദ പോരാട്ടത്തിൽ ബാർസിലോനയ്ക്കെതിരെ തോറ്റെങ്കിലും സെമി ഫൈനലിൽ കടന്ന് അത്‌ലറ്റിക്കോ മഡ്രിഡ്. അഗ്രഗേറ്റ് സ്കോറിൽ 3-2 വിജയവുമായാണ് അത്‍ലറ്റിക്കോയുടെ സെമിപ്രവേശം. ചൊവ്വാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ 2-1നാണ് അത്‍ലറ്റിക്കോയെ ബാർസിലോന തോൽപ്പിച്ചത്. Read Full Article
English Summary:








English (US) ·