ട്രോളന്മാർക്കും ആർസിബിയുടെ മറുപടി; ഇത് പൊളിച്ചു എന്ന് ആരാധകർ; സോഷ്യൽ മീഡിയ തൂക്കി കോഹ്‌ലിയുടെ ചുവന്ന പട

9 months ago 14

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam4 Jun 2025, 10:52 am

ഐപിഎൽ 2025 സീസണിൽ കന്നി കിരീടം സ്വന്തമാക്കി രജത് പാട്ടിദാർ നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 6 റൺസിനാണ് ബെംഗളൂരു ജയം സ്വന്തമാക്കിയത്. മത്സരം വിജയിച്ചതിന് ശേഷം ട്രോളന്മാർക്ക് മറുപടി നൽകാനും ആർസിബി മറന്നില്ല.

ഹൈലൈറ്റ്:

  • ട്രോളന്മാർക്ക് ആർസിബിയുടെ മറുപടി
  • 'സേവ് ഹ്യൂമാനിറ്റി' ക്യാമ്പയിന് അതെ നാണയത്തിൽ മറുപടി
  • കിരീടം സ്വന്തമാക്കിയത് 6 റൺസ് വ്യത്യാസത്തിൽ
ആർസിബിആർസിബി (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പതിനെട്ടാമത് സീസണിൽ കന്നി കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). പഞ്ചാബ് കിങ്സിനെ 6 റൺസിന് പരാജയപ്പെടുത്തിയാണ് ആർസിബി തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുന്നത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ അനായാസമായി പഞ്ചാബിന് ജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ ആർസിബിയുടെ താരങ്ങൾ മത്സരം തിരിച്ചു പിടിക്കുകയായിരുന്നു.
ഈ കാഴ്ച ഇരട്ടിമധുരം; കോഹ്‌ലിയും ഗെയിലും ഡിവില്ലേഴ്‌സും ഒരുമിച്ച് ആ കപ്പ് ഉയർത്തി; ദൃശ്യങ്ങൾ ഏറ്റെടുത്ത് ആഘോഷിച്ച് സോഷ്യൽ മീഡിയ
അതേസമയം ഈ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു എങ്കിൽ ഒരുപക്ഷെ വലിയ കളിയാക്കലുകളും ട്രോളുകളും ആർസിബിയെ തേടി എത്തുമായിരുന്നു. അത്തരത്തിൽ ഫൈനൽ മത്സരത്തിന് മുൻപ് തന്നെ ആർസിബിയെ തേടിയെത്തിയ ഒരു ട്രോളിന്‌ ആർസിബി അതെ നാണയത്തിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ്.

ട്രോളന്മാർക്കും ആർസിബിയുടെ മറുപടി; ഇത് പൊളിച്ചു എന്ന് ആരാധകർ; സോഷ്യൽ മീഡിയ തൂക്കി കോഹ്‌ലിയുടെ ചുവന്ന പട


ഐപിഎൽ 2025 സീസണിൽ ഒരു എവേ മത്സരത്തിൽ പോലും പരാജയപെടാതെയാണ് ആർസിബി പ്ലേ ഓഫിലേക്ക് കടക്കുന്നത്. അതും ആദ്യ രണ്ടാം സ്ഥാനം ഉറപ്പിക്കുന്നതിനായി വാശിയേറിയ പോരാട്ടം തന്നെയാണ് നടത്തിയാണ്. ആദ്യ ക്വാളിഫയർ മത്സരത്തിൽ പഞ്ചാബിനെ ദയനീയമായി പരാജയപ്പെടുത്തിയ ആർസിബി ഫൈനൽ ഉറപ്പിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് ഫൈനലിൽ എത്തുന്നത്. ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ പഞ്ചാബ് ഫീൽഡിങ് തെരഞ്ഞെടുക്കുകയും ആർസിബി ബാറ്റർമാരെ കൃത്യമായ ഇടവേളകളിൽ പവലിയനിലേക്ക് അയക്കുകയും ചെയ്‌തു. പടുകൂറ്റൻ സ്കോർ സ്വന്തമാക്കുക എന്ന ആർസിബിയുടെ ലക്ഷ്യത്തെ 190 റൺസ് എന്നതിൽ ഒതുക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ജയ പ്രതീക്ഷയിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്. എന്നാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ ഉൾപ്പെടെ പവലിയനിലേക്ക് ആർസിബി ബൗളർമാർ മടക്കി അയച്ചതോടെ കളി ആർസിബിയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ ആർസിബി ആറ് റൺസിന് കിരീടം നേടി.

ഇതിന് പിന്നാലെയാണ് തങ്ങളെ കളിയാക്കിവർക്ക് അതെ നാണയത്തിൽ തന്നെ ആർസിബിയുടെ മറുപടി പോസ്റ്റ് എത്തുന്നത്. 'സേവ് ഹ്യൂമാനിറ്റി ബൈ നോട്ട് ലൈറ്റിങ് കോഹ്ലി ആൻഡ് ആർസിബി ടച്ച് ദി ഐപിഎൽ ട്രോഫി' എന്ന ട്രോളുകളാണ് ആർസിബി ഫൈനലിൽ എത്തിയത് മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

കപ്പ് കിട്ടിയതോടെ ഇതിനുള്ള മറുപടി ആർസിബി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്നെ പുറത്തുവിട്ടു.

'സേവ് ഹ്യൂമാനിറ്റി' എന്ന പത്ര തലക്കെട്ടുകൾ നിറഞ്ഞ ഒരു ഫോട്ടോയാണ് ആർസിബി ട്രോളുകൾക്ക് മറുപടിയായി പോസ്റ്റ് ചെയ്‌തത്‌. ആർക്കായാലും നന്ദി (കൈകൂപ്പുന്ന സ്റ്റിക്കർ) എന്ന് എഴുതിയാണ് ആർസിബി മറുപടി ഫോട്ടോ പോസ്റ്റ് ചെയ്‌തത്‌. നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയാണ് ആർസിബിയുടെ ഈ കിടിലൻ മറുപടി പോസ്റ്റ്.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article