ഡബിളടിച്ച് കിലിയൻ എംബപെ, രണ്ടാം പകുതിയിൽ മൂന്നു ഗോളടിച്ച് ഫ്രാൻസ്, ജയിച്ചു തുടങ്ങി (3–1)

1 month ago 5

മിദിലാജ് റഷീദ്

മിദിലാജ് റഷീദ്

Published: June 16, 2026 09:42 PM IST Updated: June 17, 2026 03:05 AM IST

1 minute Read

senegal-mbape
ഫ്രാൻസിനെതിരെയുള്ള ആദ്യ ഗോൾ ആഘോഷിക്കുന്ന എംബപെ (CHARLY TRIBALLEAU / AFP)

ന്യൂയോർക്ക്∙ ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ സെനഗലിനെ മുട്ടുകുത്തിച്ച് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഫ്രാൻസ്. സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഫ്രാൻസ് തകർത്തുവിട്ടത്. സൂപ്പർ താരം കിലിയൻ എംബപെ ഫ്രാൻസിനായി ഇരട്ട ഗോളുകൾ നേടി മുന്നിൽനിന്നു നയിച്ചു. 66, 90+6 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‍ലി ബർക്കോല 82–ാം മിനിറ്റിൽ വല കുലുക്കി. 90+5–ാം മിനിറ്റിൽ ഇബ്രാഹിം എംബായെ സെനഗലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. തകർത്തുകളിച്ചിട്ടും ആദ്യ പകുതിയിൽ ഗോളുകൾ നേടാനാകാതെ പോയത് സെനഗലിനു തിരിച്ചടിയായി.

Nihal Mammen Mathew)

ന്യൂജഴ്സി സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച (Photo:Nihal Mammen Mathew)

Nihal Mammen Mathew)

ഫ്രാൻസ് - സെനഗൽ മത്സരം കാണാൻ എത്തിയവർ (Photo:Nihal Mammen Mathew)

france-senegal-match-7

ന്യൂജഴ്സി സ്റ്റേഡിയത്തിന് പുറത്തുനിന്നും (Photo:Nihal Mammen Mathew)

ഉദ്വേഗഭരിത മുഹൂർത്തങ്ങളാണ് ഫ്രാൻസ് – സെനഗൽ മത്സരത്തിൽ ന്യൂജഴ്സി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ പകുതിയിൽ സെനഗൽ അറ്റാക്ക് ചെയ്തുകയറിയെങ്കിലും ഫ്രാൻസിന്റെ പ്രതിരോധം തകർക്കാനായില്ല. അതേസമയം ആദ്യ പകുതിയിൽ അഞ്ച് തവണയാണ് സെനഗൽ ഫ്രഞ്ച് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ബോൾ തൊടുത്തുവിട്ടത്. ഫ്രാൻസ് ഒരുതവണ മാത്രമാണ് ഗോൾവല ലക്ഷ്യമിട്ടത്.

What you should work next

എന്നാൽ രണ്ടാം പകുതിയോടെ കളി മാറി. ഫ്രാൻസ് കൂടുതൽ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു. 66–ാം മിനിറ്റിൽ കിലിയൻ എംബപെ ഫ്രാൻസിന് വേണ്ടി ആദ്യ ഗോൾ നേടി. 80-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‍ലി ബർക്കോലയാണ് ഫ്രാൻസിന് വേണ്ടി രണ്ടാം ഗോൾ നേടിയത്. 82–ാം മിനിറ്റിലായിരുന്നു ഇത്. ഇഞ്ചറി ടൈമിൽ സെനഗലിന്റെ ഇബ്രഹിം എംബായെ ഫ്രാൻസിന്റെ വലകുലുക്കി. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഫ്രാൻസിന്റെ അടുത്ത പ്രഹരമുണ്ടായി. കിലിയൻ എംബപെയുടെ രണ്ടാം ഗോൾ. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ ഫ്രാൻസ് –3 സെനഗൽ – 1

English Summary:

France defeated Senegal successful their opening FIFA World Cup lucifer with a people of 3-1. Kylian Mbappe scored twice, starring France to a beardown commencement successful the tournament.

Read Entire Article