തകർത്തുകളിച്ചിട്ടും രക്ഷയില്ല; ചെക്ക് റിപ്പബ്ലിക്ക്– ദക്ഷിണാഫ്രിക്ക മത്സരം സമനിലയിൽ

1 month ago 6

മിദിലാജ് റഷീദ്

മിദിലാജ് റഷീദ്

Published: June 18, 2026 10:44 PM IST Updated: June 18, 2026 11:56 PM IST

2 minute Read

czechia
ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്നും (Photo:AFP)

അറ്റ്ലാന്റ∙ 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എയിൽ ചെക്ക് റിപ്പബ്ലിക്– ദക്ഷിണാഫ്രിക്ക തമ്മിലുള്ള  മത്സരം സമനിലയിൽ കലാശിച്ചു (1-1). രണ്ടാം പകുതിയിൽ പെനാൽറ്റി കിക്ക് എടുത്ത ദക്ഷിണാഫ്രിക്കയുടെ തെബൊഹോ മൊക്കേനയാണ് സമനില ഗോൾ കണ്ടെത്തിയത്. 81-ാം മിനിറ്റിലായിരുന്നു ഇത്. ദക്ഷിണാഫ്രിക്കൻ താരം തപെലോ മസെക്കോ ഷൂട്ട് ചെയ്ത ബോൾ ബോക്സിനകത്തുവച്ച് ചെക്ക് താരം പവേൽ‌ സുൽക്കിന്റെ കയ്യിൽ തട്ടുകയായിരുന്നു. തുടർന്ന് റഫറി പെനാൽറ്റി വിളിച്ചു. പെനാൽറ്റിയെടുത്ത മൊക്കേന ഗോൾകീപ്പറെ വിദഗ്ധമായി കബളിപ്പിച്ചുകൊണ്ട് ബോൾ വലയിലാക്കി.

മത്സരം തുടങ്ങി ആറാം മിനിറ്റിലായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ ഗോൾ. ചെക്ക് താരം മൈക്കൽ‌ സാദിലെക്ക് ആണ് ഗോൾ നേടിയത്. വലത് വിങ്ങിൽ നിന്നും ആദം ലോസെക് നൽകിയ ക്രോസ് അലക്‌സാണ്ടർ സോജ്‌ക തട്ടി സാദിലെക്കിന് നൽകുകയായിരുന്നു. ബോക്സിനകത്തുനിന്നും ഇടംകാലുകൊണ്ട് ഷൂട്ട് ചെയ്ത് ബോൾ ഗോൾകീപ്പറെ നിസ്സഹായനാക്കി പോസ്റ്റിലേക്ക് കയറി. മത്സരത്തിന്റെ ആരംഭ ഘട്ടത്തിൽ ചെക്ക് റിപബ്ലിക്കിന്റെ ആധിപത്യമാണ് കണ്ടത്. കളി തുടങ്ങി ഒരു മിനിറ്റിന് മുൻപുതന്നെ ചെക്ക് ടീം ദക്ഷിണാഫ്രിക്കൻ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചിരുന്നു. ബോക്സിലേക്ക് ഉയർന്നുപൊങ്ങിയ പന്ത് പാട്രിക് ഷിക്ക് പോസ്റ്റിലേക്ക് ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ തട്ടി പുറത്തേക്കിട്ടു. എട്ടാം മിനിറ്റിൽ ചെക്ക് മുന്നേറ്റം ഡിഫൻഡർ ഹെഡ് ചെയ്ത് പുറത്തേക്ക് തട്ടിമാറ്റി.

എന്നാൽ ചെക്ക് റിപബ്ലിക്ക് ആദ്യ ഗോൾ നേടിയതോടെ ദക്ഷിണാഫ്രിക്കൻ ടീമും ഉണർന്നു. ഗോൾ‌ നേടാൻ ദക്ഷിണാഫ്രിക്ക കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ചെക്ക് പ്രതിരോധം മറികടക്കാനായില്ല. പതിനൊന്നാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഓസ്‍വിൻ അപ്പോളിസ് ബോക്സിനു വെളിയിൽ നിന്ന് ഷൂട്ട് ചെയ്തെങ്കിലും ചെറിയ വ്യത്യാസത്തിൽ ബോൾ പുറത്തേക്കു തെറിച്ചു. ഇഞ്ചറി ടൈമിൽ ദക്ഷിണാഫ്രിക്കയുടെ തപെലോ മസെകോയുടെ ഗോൾ മുന്നേറ്റവും ഗോൾ കീപ്പർ തടഞ്ഞു. റഫറി ഹാഫ് ടൈം വിസിൽ മുഴക്കിയപ്പോൾ ചെക്ക് റിപബ്ലിക്– 1 ദക്ഷിണാഫ്രിക്ക– 0

What you should work next

രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്ക ആക്രമണം കടുപ്പിച്ചെങ്കിലും കാര്യമായ മുന്നേറ്റം നടത്താനായില്ല. അറുപത്തി രണ്ടാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഖുലിസോ മുദാഓയ്ക്ക് ഗോളിനായി മികച്ച അവസരം ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 67–ാം മിനിറ്റിൽ ചെക്ക് റിപബ്ലിക്ക് രണ്ട് സബ്സ്റ്റിറ്റ്യൂട്ടുകളെയും ദക്ഷിണാഫ്രിക്ക ഒരു സബ്സ്റ്റിറ്റ്യൂട്ടിനെയും ഇറക്കി.75–ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം തപെലോ മസെക്കോയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഡിസ്ലാവ് റെജ്സിക്ക് മഞ്ഞ കാർഡ് ലഭിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മഞ്ഞ കാർഡും ചെക്ക് റിപ്പബ്ലിക്കിന് ഒരു മഞ്ഞ കാർഡുമാണ് ലഭിച്ചത്. ഇരു ടീമുകളും 13 ഫ്രീകിക്കുകളും എടുത്തു. 87ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം റെലെബോഹിൽ മൊഫോകെങ് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച ലോങ് ഷോട്ട് ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി.

ഇഞ്ചറി ടൈമിലും ഇരു ടീമുകളും പോസ്റ്റിലേക്ക് ബോൾ എത്തിച്ചെങ്കിലും ഗോൾ നേടാനായില്ല. റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ ചെക്ക് റിപ്പബ്ലിക്– 1 ദക്ഷിണാഫ്രിക്ക – 161 ശതമാനം പന്തവകാശത്തോടെ ദക്ഷിണാഫ്രിക്കയാണ് കളിയിലുടനീളം ആധിപത്യം പുലർത്തിയത്. ചെക്ക് റിപ്പബ്ലിക്ക് 12 ഷോട്ടുകൾ തൊടുത്തുവിട്ടപ്പോൾ ദക്ഷിണാഫ്രിക്ക 17 ഷോട്ടുകളാണ് അടിച്ചത്. ഇരു ടീമുകളും ഫൗളിലും മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദക്ഷിണാഫ്രിക്ക 9 ഫൗളും ചെക്ക് റിപ്പബ്ലിക്ക് 11 ഫൗളുമാണ് വഴങ്ങിയത്.

English Summary:

2026 FIFA World Cup Czechia vs South Africa Match Summary

Read Entire Article