തകർപ്പൻ ഷോട്ടിനു പിന്നാലെ ബാറ്റ് ചതിച്ചു! ‘ഹിറ്റ് വിക്കറ്റിൽ’ വീണത് ഗുജറാത്ത്, വിശ്വസിക്കാനാകാതെ ഗിൽ- വിഡിയോ

5 days ago 2

മനോരമ ലേഖകൻ

Published: May 27, 2026 02:37 PM IST Updated: May 27, 2026 04:29 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CricketPulse എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
സായ് സുദർശൻ ഹിറ്റ് വിക്കറ്റായപ്പോൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം CricketPulse എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ധരംശാല∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് 92 റണ്‍സിന്റെ വമ്പൻ തോൽവിയാണു ഗുജറാത്ത് ടൈറ്റൻസ് വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തപ്പോൾ, ഗുജറാത്തിന്റെ മറുപടി 19.3 ഓവറിൽ 162 ൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ മധ്യനിര താരം രാഹുൽ തെവാത്തിയയല്ലാതെ മറ്റാരും ഗുജറാത്തിനായി തിളങ്ങിയില്ല. 43 പന്തുകൾ നേരിട്ട തെവാത്തിയ 68 റൺസെടുത്തു. നാലു സിക്സുകളും എട്ടു ഫോറുകളുമാണ് ധരംശാലയില്‍ തെവാത്തിയ ബൗണ്ടറി കടത്തിയത്. 

88 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്തിനെ തെവാത്തിയയുടെ ഒറ്റയാൾ പോരാട്ടം 150 കടത്തിയെങ്കിലും ടീം രക്ഷപെട്ടില്ല.ഫൈനലിലെത്താൻ ഗുജറാത്തിന് ഒരവസരം കൂടി ബാക്കിയുണ്ട്. ഇന്നത്തെ സൺറൈസേഴ്സ് ഹൈദരാബാദ്– രാജസ്ഥാൻ റോയൽസ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ തോൽപിച്ചാൽ ഗുജറാത്തിനു ഫൈനലില്‍ കടക്കാം. ഗുജറാത്ത് ബാറ്റിങ് നിരയുടെ ഏറ്റവും വലിയ കരുത്താണ് സായ് സുദർശൻ– ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ സഖ്യം. ആർസിബി ബോളര്‍മാർ ഈ സഖ്യം പൊളിക്കുന്നതിൽ അതിവേഗം വിജയിച്ചതാണ് ടൈറ്റൻസിനെ വലിയ തോൽവിയിലേക്കു തള്ളിവിട്ടത്. 

ടീം സ്കോർ 17ൽ നിൽക്കെയാണ് 14 റൺസടിച്ച സായ് സുദർശന്റെ ദൗർഭാഗ്യകരമായ പുറത്താകൽ. ജേക്കബ് ഡഫിയുടെ പന്ത് മികച്ച ടൈമിങ്ങിൽ കട്ട് ചെയ്ത് സായ് സുദർശൻ ബൗണ്ടറി ലൈനിലേക്കു ലക്ഷ്യമിട്ടതായിരുന്നു. എന്നാൽ സായിയുടെ കയ്യിൽനിന്ന് നിയന്ത്രണം നഷ്ടപ്പെട്ടുപോയ ബാറ്റ് പിച്ചിൽ വീണ് വിക്കറ്റില്‍ തട്ടുകയായിരുന്നു. ക്രീസ് വിട്ട് പുറത്തിറങ്ങിയ താരം, ‘ഹിറ്റ് വിക്കറ്റായതു’ മനസ്സിലാക്കിയതോടെ നിരാശയിൽ ഡഗ്ഔട്ടിലേക്കു മടങ്ങി. വലിയ സ്കോർ ചേസ് ചെയ്യുന്നതിനിടെ നിർണായക വിക്കറ്റ് വീണതിലെ നിരാശ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മുഖത്തും പ്രകടമായിരുന്നു.

തൊട്ടുപിന്നാലെ രണ്ടു റണ്‍സെടുത്ത ഗിൽ, ഭുവനേശ്വർ കുമാറിന്റെ പന്തിൽ ബോൾഡായത് ഗുജറാത്തിന് ഇരുട്ടടിയായി. ഗില്ലുൾപ്പടെ ഗുജറാത്തിന്റെ ഏഴു ബാറ്റർമാരാണ് രണ്ടക്കം കടക്കാൻ സാധിക്കാതെ മടങ്ങിയത്. ഐപിഎലിലെ റൺവേട്ടക്കാർക്കുള്ള ‘ഓറഞ്ച് ക്യാപ്’ പോരാട്ടത്തിൽ മുൻനിരയിലാണ് സായ് സുദർശന്റെയും ഗില്ലിന്റെയും സ്ഥാനം. 15 മത്സരങ്ങളിൽനിന്ന് 652 റൺസെടുത്ത സായ് സുദർശൻ പട്ടികയിൽ ഒന്നാമതാണ്. 14 കളികളിൽനിന്ന് 618 റൺസുമായി ഗിൽ രണ്ടാമതുണ്ട്. ടോപ് ഓർഡർ തകർന്നതോടെ ഗുജറാത്ത് കൂട്ടത്തകര്‍ച്ചയിലേക്ക് അതിവേഗം വീണു.

Sai Sudharsan’s insane signifier ends successful the astir unfortunate mode possible.
14(9) with 3 boundaries and the bat conscionable betrays him
Streak of 5 50+ scores snapped similar that. Cricket is cruel sometimes! #TATAIPL #RCBvGT

pic.twitter.com/ImlfDHR75e

— CricketPulse (@Saadkayani24599) May 26, 2026

English Summary:

Sai Sudharsan and Shubman Gill's Dismissals Hurt Gujarat Titans

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪11:56 AM to ‪15:05 PM connected 27 May 2026) inclination for Indian Premier League
Read Entire Article