തന്റെ തകർച്ചയും ഭാര്യയുടെ വളർച്ചയും ജസ്റ്റിൻ ബീബറിന് സഹിക്കുന്നില്ല, കുടുംബ പ്രശ്നങ്ങൾ രണ്ട് പേരുടെയും കരിയറിനെ ബാധിക്കുന്നു!

6 months ago 7

Authored by: അശ്വിനി പി|Samayam Malayalam26 Jun 2025, 12:44 pm

ജസ്റ്റിൻ ബീബെറിന്റെ ഇപ്പോഴത്തെ പെരുമാറ്റവും രീതികളും ഭാര്യ ബെയിലി ബീബറിനെ മാനസികമായി തകർത്തുന്ന തരത്തിലാണ്. കരിയറിലെ തന്റെ തളർച്ചയും ഭാര്യയുടെ വളർച്ചയും ​ഗായകനെ അസ്വസ്തനാക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ

ജസ്റ്റിനും ഹെയിലിയുംജസ്റ്റിനും ഹെയിലിയും
ഗായകൻ ജസ്റ്റിൻ ബീബറും ഭാര്യയും മോഡലുമായ ഹെയിലി ബീബറും തമ്മിലുള്ള പ്രണയ നിമിഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ളതാണ്. എന്നാൽ ആളുകൾക്ക് മുൻപിൽ ഉത്തമ ഭാര്യാ - ഭർത്താക്കന്മാരായി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന ഇവരുടെ കുടുംബ ബന്ധത്തിൽ നാൾക്കുനാൾ പ്രശ്നങ്ങളിലേക്ക് പോകുകയാണെന്ന് റിപ്പോർട്ടുകൾ.

കുറച്ച് കാലങ്ങളായി ജസ്റ്റിനും ഹെയിലിയ്ക്കും ഇടയിലുള്ള പ്രശ്നങ്ങൾ വാർത്തയാവാറുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജസ്റ്റിൻ ബീബറുടെ പെരുമാറ്റം ആരാധകരെ പോലും ആശങ്കപ്പെടുത്തുന്നതാണ്. അത്തരത്തിലുള്ള സോഷ്യൽ മീഡിയോ പോസ്റ്റുകളാണ് ഗായകന്റെ പേജിൽ പ്രത്യക്ഷപ്പെടുന്നത്. ഹൈലി തന്റെ ബ്യൂട്ടി ബ്രാൻഡായ Rhode-ന്റെ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ, ജസ്റ്റിന്റെ മാനസിക പ്രശ്‌നങ്ങളും അനാവശ്യമായ ഓൺലൈൻ പോസ്റ്റുകളും അവരെ സമ്മർദ്ദം ഉണ്ടാക്കുന്നതായാണ് വാർത്തകൾ

Also Read: സംസ്കാരം കോപ്പിയടിച്ചു! നെറ്റ്ഫ്ളിക്സിൽ ഒന്നാം സ്ഥാനത്തെത്തിയ കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സിനെതിരെ വിമർശനം

ഇവരുടെ വിവാഹബന്ധം നിലനിർത്താൻ ഇരുവരും ശ്രമിക്കുന്നുണ്ടെങ്കിലും, നിലവിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് സൂചന. അടുത്തിടെ ഹൈലി തന്റെ വിവാഹമോതിരം ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് വിവാഹമോചന അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു, പിന്നീട് അവൾ മോതിരം ധരിച്ച് ചിത്രങ്ങൾ പങ്കുവെച്ച് ഇത് നിഷേധിക്കുകയും ചെയ്തു. എന്നിരുന്നാലും, ജസ്റ്റിന്റെ പെരുമാറ്റം ഹൈലിയുടെ കരിയറിനെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

2018- ലാണ് ജസ്റ്റിനും ഹൈലിയും തമ്മിലുള്ള പ്രണയിച്ച് വിവാഹം ചെയ്തത്. അന്ന് ഹൈലി മോഡലിങ് കരിയർ ആരംഭിക്കുന്നതേയുണ്ടായിരുന്നു. അതേ സമയം ജസ്റ്റിൻ ഇന്റർനാഷണൽ ലെവലിൽ അറിയപ്പെടുന്ന ഗായകനായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ, 2021-ന് ശേഷം ഗ്രാമി ജേതാവായ ജസ്റ്റിൻ ഒരു ആൽബം പോലും പുറത്തിറക്കിയിട്ടില്ല. അതേസമയം, ഹൈലി വോഗ് മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെടുകയും, തന്റെ ബ്യൂട്ടി ബ്രാൻഡായ Rhode-ലൂടെ വൻ വിജയം നേടുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം Rhode-ന്റെ മൂല്യം 1 ബില്യൺ ഡോളറിലധികം വരും.

തന്റെ തകർച്ചയും ഭാര്യയുടെ വളർച്ചയും ജസ്റ്റിൻ ബീബറിന് സഹിക്കുന്നില്ല, കുടുംബ പ്രശ്നങ്ങൾ രണ്ട് പേരുടെയും കരിയറിനെ ബാധിക്കുന്നു!


ഈ തകർച്ചയും വളർച്ചയുമാണ് ഇവരുടെ ബന്ധത്തെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഹൈലിയുടെ ബിസിനസ്സ് വിജയവും പൊതുജനശ്രദ്ധയും വർധിച്ചപ്പോൾ, ജസ്റ്റിന്റെ കരിയർ ഒരുതരം സ്തംഭനാവസ്ഥയിലാണെന്ന ധാരണയുണ്ട്. ഈ മാറ്റങ്ങൾ ഇരുവരുടെയും വ്യക്തിപരമായ ബന്ധത്തെയും സോഷ്യൽ മീഡിയയിലെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article