Published: April 13, 2026 12:28 PM IST
1 minute Read
ബർലിൻ ∙ യൂറോപ്പിലെ ടോപ് 5 ഫുട്ബോൾ ലീഗുകളുടെ ചരിത്രത്തിൽ ആദ്യമായി പുരുഷ സീനിയർ ടീമിനു വനിതാ പരിശീലക! ജർമൻ ബുന്ദസ് ലിഗ ഫുട്ബോളിൽ, തരംതാഴ്ത്തൽ ഭീഷണിയിലുള്ള യൂണിയൻ ബർലിനാണ് ജർമൻ ദേശീയ ജൂനിയർ വനിതാ ടീമിന്റെ പരിശീലകയായിരുന്ന മാരി ലൂയിസ് ഏറ്റയെ പുരുഷ ടീമിന്റെ ചുമതലയേൽപിച്ചത്.
ഇംഗ്ലണ്ട്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ജർമനി എന്നിവിടങ്ങളിലെ ലീഗുകൾ പരിഗണിച്ചാൽ ഒന്നാം ഡിവിഷൻ പുരുഷ ടീമിന്റെ പരിശീലകയാകുന്ന ആദ്യ വനിതയാണ് മുപ്പത്തിനാലുകാരിയായ മാരി. യൂണിയൻ ബർലിന്റെ പരിശീലകൻ സ്റ്റെഫാൻ ബൗമാർട്ട് ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട ഒഴിവിലാണ് നിയമനം. വരുന്ന സീസണിൽ യൂണിയൻ ബർലിൻ വനിതാ ടീം പരിശീലനച്ചുമതല ഏറ്റെടുക്കാനിരിക്കുകയായിരുന്നു മാരി. 18 ടീമുകളുള്ള ബുന്ദസ് ലിഗയിൽ 11–ാം സ്ഥാനത്താണ് യൂണിയൻ ബർലിൻ. 29 കളിയിൽ 8 ജയം, 13 തോൽവി, 8 സമനില എന്നിവ സഹിതം ആകെ 32 പോയിന്റ്. ഇനിയുള്ള 5 മത്സരങ്ങൾ ടീമിനു നിർണായകമാണ്.
English Summary:








English (US) ·