Published: March 28, 2026 11:06 AM IST
1 minute Read
ചെന്നൈ ∙ ഐപിഎൽ 19–ാം സീസണിന്റെ ആദ്യ മത്സരത്തിനു മുൻപു തന്നെ ആരാധകർക്കൊരു നിരാശ വാർത്ത. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്.ധോണിക്ക് പരുക്കേറ്റതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. പേശിവലിവ് കാരണം എഐപിഎല്ലിലെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ ധോണി കളിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ‘‘എം.എസ്.ധോണി നിലവിൽ പേശിവലിവിൽനിന്നു മുക്തനായി വരുന്നതേയുള്ളൂ. ഇതിന്റെ ഫലമായി, ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗം സുഖം പ്രാപിക്കട്ടെ, തല! ’’– ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ധോണിയുടെ അസാന്നിധ്യത്തിൽ മലയാളി താരം സഞ്ജു സാംസണാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. നേരത്തെ, ധോണി ബാറ്റ് ചെയ്യുകയും സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് നടത്തുകയും ചെയ്യുന്ന ടീമിന്റെ പരിശീലന മത്സരത്തിന്റെ വിഡിയോ സിഎസ്കെ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധോണി, കളിക്കില്ലെന്ന വിവരവരും സിഎസ്കെ അറിയിച്ചത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ ട്രേഡിങ്ങിലൂടെയാണ് ചെന്നൈ ടീമിലെത്തിച്ചത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകുകയും ചെയ്തു. യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. ഋതുരാജും സഞ്ജുവും ചേർന്നാകും ചെന്നൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.
Official Statement
MS Dhoni is presently undergoing rehabilitation for a calf strain. As a result, helium is apt to miss the archetypal 2 weeks of TATA IPL 2026.
Get good soon, Thala! 💛🦁 pic.twitter.com/4dgmt5EWFi
English Summary:








English (US) ·