Published: March 11, 2026 05:31 PM IST
2 minute Read
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയതിനെതിരെ നടത്തിയ വിമർശനത്തിന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ നൽകിയ മറുപടിയോടു പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദ്. കളിക്കാരെ തരംതാഴ്ത്താൻ പാടില്ലെന്നു ഗംഭീർ പറഞ്ഞതു ശരിവച്ച ആസാദ്, എന്നാൽ ജനാധിപത്യ സമൂഹത്തിൽ എല്ലാ മതങ്ങൾക്കും ഇടയിൽ പരസ്പര ബഹുമാനം നിലനിർത്തണമെന്നും പറഞ്ഞു. കായികതാരങ്ങളെ അന്തസ്സോടെ കാണണമെന്നും എന്നാൽ അവർ പെരുമാറ്റത്തിൽ ഉത്തരവാദിത്തം പുലർത്തണമെന്നും കീർത്തി ആസാദ് മാധ്യമങ്ങളോടു പറഞ്ഞു.
‘‘അതെ, തീർച്ചയായും, കളിക്കാരെ തരംതാഴ്ത്താൻ പാടില്ല. കളിക്കാർ അവരുടെ നിലവാരത്തെയും തരംതാഴ്ത്തരുത്. നമ്മുടേത് എല്ലാ മതസ്ഥരും ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ്, എല്ലാവരും ബഹുമാനിക്കപ്പെടണം.’’ ആസാദ് പറഞ്ഞു. കായികതാരമോ കായിക വിനോദമോ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘എല്ലാ മതസ്ഥരും ഉൾപ്പെടുന്ന ടീം ഇന്ത്യ വിജയിച്ചപ്പോൾ 140 കോടി ജനങ്ങൾ ആവേശത്തിലായിരുന്നു. ഒരു കായികതാരമോ കായിക വിനോദമോ ഒരു മതത്തിലോ ജാതിയിലോ പെട്ടതല്ല, മറിച്ച് കായികരംഗത്തിന്റേത് മാത്രമാണ്. ഒരു കായികതാരം എന്ന നിലയിൽ ഞാൻ പറയുന്നു, ടീം ഇന്ത്യ ഭാരതത്തെ വിജയിപ്പിച്ചു. ടീം ഇന്ത്യ ജയിച്ചു, ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്.’’– ആസാദ് കൂട്ടിച്ചേർത്തു.
#WATCH | Delhi | On India Head Coach Gautam Gambhir's connection connected his tweet, TMC MP & erstwhile cricketer, Kirti Azad says, "Yes, decidedly players should not beryllium degraded. Players shouldn't degarde their concern either. Our is simply a antiauthoritarian state successful which radical of all… pic.twitter.com/Ls3888tr8o
— ANI (@ANI) March 11, 2026ഞായറാഴ്ച അഹമ്മദാബാദിൽ നടന്ന ഫൈനലിനു ശേഷം ട്വന്റി20 ലോകകപ്പ് ട്രോഫി ക്ഷേത്രത്തിൽ കൊണ്ടുപോയതിന് ഗംഭീർ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവരെ വിമർശിച്ച് ആസാദ് രംഗത്തെത്തിയിരുന്നു. ഇതിനു ഗംഭീർ മറുപടിയും നൽകി. 1983ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമാണ് ആസാദ്. ലോകകപ്പ് വിജയത്തിന് പിന്നാലെ സൂര്യകുമാർ, ഗംഭീർ, ഐസിസി ചെയർ ജയ് ഷാ എന്നിവർ സ്റ്റേഡിയത്തിന് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് പോയി അനുഗ്രഹം തേടുകയും ഒപ്പം ട്രോഫി കൊണ്ടുപോവുകയും ചെയ്തത്. ഇതിനെ വിമർശിച്ചായിരുന്നു കീർത്തി ആസാദിന്റെ പോസ്റ്റ്.:
ഇന്ത്യൻ ടീമിന് നാണക്കേട്! 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ആ ടീമിൽ ഹിന്ദുവും മുസ്‌ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. മാതൃഭൂമിയായ ഇന്ത്യ ഭാരത് ഹിന്ദുസ്ഥാനിലേക്കാണ് അന്ന് ട്രോഫി കൊണ്ടുവന്നത്. എന്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ട്രോഫി ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്? എന്തുകൊണ്ട് ഒരു പള്ളിയിൽ (Mosque) കൊണ്ടുപോയില്ല? എന്തുകൊണ്ട് ഒരു ചർച്ചിൽ (Church) കൊണ്ടുപോയില്ല? എന്തുകൊണ്ട് ഒരു ഗുരുദ്വാരയിൽ കൊണ്ടുപോയില്ല?
ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത് — അല്ലാതെ സൂര്യകുമാർ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല! സിറാജ് ഒരിക്കലും ഇത് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ല. സഞ്ജു ഇത് ഒരിക്കലും ചർച്ചിൽ കൊണ്ടുപോയിട്ടില്ല. ഇതിൽ വലിയ പങ്കുവഹിച്ച സഞ്ജു ‘പ്ലെയർ ഓഫ് ദി ടൂർണമെന്റും' ആയിരുന്നു. ഈ ട്രോഫി എല്ലാ വിശ്വാസങ്ങളിലുമുള്ള 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ് — അല്ലാതെ ഒരു മതത്തിന്റെ മാത്രം വിജയപ്രകടനമല്ലിത്!’’– പോസ്റ്റിൽ പറയുന്നു.
എഎൻഐക്കു നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇതിനു മറുപടി നൽകിയത്. ‘‘ഇതൊരു വലിയ നിമിഷമാണ്, രാജ്യത്തിനും ഇതൊരു വലിയ നിമിഷമാണ്. ലോകകപ്പ് വിജയികളെ നമ്മൾ ആഘോഷിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ചില പ്രസ്താവനകൾ വെറുതെ എടുത്തിടുന്നതിൽ അർഥമില്ല, കാരണം അത്തരം പ്രസ്താവനകൾ നേട്ടത്തെ ലഘൂകരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ആ 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടത്തെയും ഇല്ലാതാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നാളെ ആർക്കും എന്ത് പ്രസ്താവനയും നൽകാം. നമ്മൾ അത് ഗൗരവമായി എടുക്കാൻ തുടങ്ങിയാൽ അത് ആ കുട്ടികളോട് ചെയ്യുന്ന അനീതിയാകും.’’ എഎൻഐക്ക് ഗംഭീർ പറഞ്ഞു.
രാഷ്ട്രീയമോ മതപരമോ ആയ ഇടപെടലുകളില്ലാതെ സ്വന്തം രീതിയിൽ ആഘോഷിക്കാൻ കളിക്കാരെ അനുവദിക്കണമെന്നും ഗംഭീർ വ്യക്തമാക്കി. ‘‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോറ്റതിന് ശേഷം ആ കുട്ടികൾ അനുഭവിച്ച സമ്മർദ്ദം എത്രത്തോളമാണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. അത്രയും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് അവർ കടന്നുപോയത്. ഇന്ന് നിങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ, സ്വന്തം കളിക്കാരെയും സ്വന്തം ടീമിനെയുമാണ് തരംതാഴ്ത്തുന്നത്, അത് ചെയ്യാൻ പാടില്ല. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം എന്ന നേട്ടത്തിലായിരിക്കണം ശ്രദ്ധ. ടീം എങ്ങനെ ആഘോഷിക്കുന്നു എന്നതിലല്ല.’’– ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.
English Summary:







English (US) ·