Published: September 19, 2026 02:16 PM IST
1 minute Read
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് ഇതുവരെ ജഴ്സി കിറ്റ് ലഭിച്ചില്ലെന്ന് വിവരം. താരങ്ങൾക്ക് ചേരുന്ന അളവിലുള്ള ജഴ്സി ലഭിക്കാത്തതിനെ തുടർന്നാണ് കിറ്റ് വിതരണം വൈകുന്നതെന്നാണ് സൂചന. ജഴ്സി കിറ്റ് സംബന്ധിച്ച് ബിസിസിഐയും ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) കിറ്റ് വിതരണക്കാരായ ജെഎസ്‌ഡബ്ല്യു ഇൻസ്‌പയറും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം, ഡൽഹിയിൽനിന്നു ജപ്പാനിലേക്ക് പുറപ്പെടുന്നത്.
What you should work next
22നു ജപ്പാനെതിരെ നടക്കുന്ന ഏക ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ സാധാരണ കിറ്റ് ധരിച്ചായിരിക്കും കളിക്കുക. സെപ്റ്റംബർ 28ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കാണ് ഔദ്യോഗിക ജഴ്‌സി അണിയുക. ‘‘ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകളുടെ അളവിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു, അതിൽ ഭൂരിഭാഗവും പരിഹരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ തന്നെ ടീമിന് കൈമാറും. കളിക്കാർക്ക് അവിടെ രണ്ട് വ്യത്യസ്ത തരം ജഴ്‌സികൾ ആവശ്യമായി വന്നതിനാലാണ് (ഒന്ന് ട്വന്റി20 പരമ്പരയ്ക്കും മറ്റൊന്ന് ഏഷ്യൻ ഗെയിംസിനും) ഇങ്ങനെ സംഭവിച്ചത്.’’– ഐഒഎ വൃത്തം പിടിഐയോട് പറഞ്ഞു.
ഹോട്ടൽ സൗകര്യം ഒരുക്കി ബിസിസിഐഅതേസമയം, ഗെയിംസ് നഗരമായ നാഗോയയിൽ താമസം ലഭിക്കുന്നതിൽ മറ്റ് ഇന്ത്യൻ കായികതാരങ്ങൾ നേരിട്ട കാലതാമസം കണക്കിലെടുത്ത്, മത്സരങ്ങൾക്കായി സ്വന്തം നിലയിൽ ഹോട്ടൽ സൗകര്യം ഒരുക്കാൻ ബിസിസിഐ തീരുമാനിച്ചു. സ്റ്റേഡിയം ഉൾപ്പെടെയുള്ള ക്രിക്കറ്റ് സൗകര്യങ്ങളുടെ കാര്യത്തിലും ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ വനിതാ ടീം ഐഒഎ നൽകിയ താമസസൗകര്യത്തിലാണ് കഴിയുന്നത്.
‘‘വനിതാ ടീമിന്റെ താമസസൗകര്യത്തിൽ ഒരിക്കലും പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ പുരുഷ ടീമിനായി സംഘാടകർ നൽകിയ മുറികളിൽ കിറ്റ് ബാഗുകൾ സൂക്ഷിക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. അവിടെ വലിയ ഹോട്ടലുകൾ അധികമില്ലെങ്കിലും, ജപ്പാനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപ് ബിസിസിഐ സ്വന്തം നിലയിൽ താമസസൗകര്യം കണ്ടെത്തുകയായിരുന്നു.’’– ഐഒഎ വൃത്തം വ്യക്തമാക്കി.
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ചില അത്‌ലീറ്റുകൾക്ക് തങ്ങളുടെ താമസസ്ഥലങ്ങളിൽ ചെക്ക്-ഇൻ ചെയ്യുന്നതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇത്തവണ കായികതാരങ്ങൾക്കായി പ്രത്യേക ഗെയിംസ് വില്ലേജ് ഇല്ലാത്തതിനാൽ ക്രൂയിസ് കപ്പലുകളിലും, കണ്ടെയ്‌നറുകളിലും, ഹോട്ടലുകളിലുമാണ് സംഘാടകർ അത്‌ലീറ്റുകൾക്ക് താമസമൊരുക്കിയിരിക്കുന്നത്.
English Summary:






English (US) ·