കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കുമ്പോൾ ക്രിക്കറ്റ് ലോകവും പോരാട്ടച്ചൂടിനായി ഒരുങ്ങുകയാണ്. കുട്ടിക്രിക്കറ്റിന്റെ ആവേശപ്പൂരമായ ഇന്ത്യൻ പ്രിമിയർ ലീഗിന് (ഐപിഎൽ) ഇന്ന് അരങ്ങുണരും. ‘തുടർഭരണം’ ആഗ്രഹിച്ചെത്തുന്ന നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും 10 വർഷത്തിനു ശേഷം ‘ഭരണത്തിലേക്ക്’ തിരികെയെത്താൻ രംഗത്തിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് 19–ാം സീസണിലെ ആദ്യ മത്സരം. ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
മിനി ലേലത്തിനു ശേഷമുള്ള പൊളിച്ചെഴുത്തുകളും കൂട്ടിച്ചേർക്കലുമായി പുത്തൻ ഭാവത്തിലും രൂപത്തിലുമാണ് 10 ടീമുകളും ഇത്തവണ എത്തുന്നത്. ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളും പ്ലേഓഫിലെ 4 മത്സരങ്ങളുമടക്കം ആകെ 74 മത്സരങ്ങളാണ് ഇത്തവണയുള്ളത്. മേയ് 31നാണ് ഫൈനൽ. ചെന്നൈ സൂപ്പർ കിങ്സ് താരം നാൽപത്തിനാലുകാരൻ എം.എസ്.ധോണിയാണ് ഈ സീസണിലെ സീനിയർ. ധോണിയുടെ അവസാന ഐപിഎൽ സീസണായേക്കും ഇതെന്ന് സൂചനയുണ്ട്. രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ് ലീഗിലെ ജൂനിയർ. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം മലയാളി താരം സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനും 19–ാം സീസൺ വേദിയാകും.
8661ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയുടെ പേരിലാണ് (8661)
221പഞ്ചാബ് കിങ്സ് താരമായ യുസ്‌വേന്ദ്ര ചെഹലാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ (221 വിക്കറ്റ്).
357മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഐപിഎലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം (357). സജീവ താരങ്ങളിൽ രോഹിത് ശർമയാണ് മുന്നിൽ (302 സിക്സർ).
1752013ൽ പുണെ ടീമിനെതിരെ പുറത്താകാതെ 175 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഐപിഎലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ റെക്കോർഡ്. കഴിഞ്ഞ വർഷം പഞ്ചാബിനെതിരെ 141 റൺസ് നേടിയ ഹൈദരാബാദ് താരം അഭിഷേക് ശർമയാണ് വ്യക്തിഗത സ്കോറിൽ മുന്നിലുള്ള ഇന്ത്യൻ താരം.
9ഐപിഎലിൽ ഏറ്റവും കൂടുതൽ ടീമുകളെ പ്രതിനിധീകരിച്ച താരമെന്ന റെക്കോർഡ് ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ചിന്റെ പേരിലാണ്. വിവിധ സീസണുകളിലായി രാജസ്ഥാൻ, ഡൽഹി, പുണെ, ഹൈദരാബാദ്, മുംബൈ, ഗുജറാത്ത്, പഞ്ചാബ്, കൊൽക്കത്ത, ബെംഗളൂരു തുടങ്ങി 9 ടീമുകളുടെ ഭാഗമായി.
5അഞ്ച് തവണ കപ്പ് നേടിയ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഐപിഎൽ ജേതാക്കളുടെ പട്ടികയിൽ ഒന്നാമത്
492017ൽ കൊൽക്കത്തയ്ക്കെതിരെ 49 റൺസിന് ഓൾഔട്ടായ ബെംഗളൂരുവിനാണ് ഐപിഎലിലെ ഏറ്റവും ചെറിയ ടീം ടോട്ടലിന്റെ റെക്കോർഡ്.
English Summary:








English (US) ·