Published: May 03, 2026 03:22 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ നിർണായക മത്സരം തോറ്റതിനു പിന്നാലെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് ഹസ്തദാനം നൽകാതെ ഒഴിവാക്കിയോ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയാണ് ഈ ചോദ്യത്തിന് അടിസ്ഥാനം. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണ് സൂപ്പർ കിങ്സ് നേടിയത്. സീസണിലെ ഏഴാം തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച മട്ടാണ്. ഇരു ടീമുകളും രണ്ടു തവണ നേര്‍ക്കുനേർ വന്നപ്പോഴും ചെന്നൈയ്ക്കായിരുന്നു വിജയം. അർധ സെഞ്ചറി നേടി കളി ജയിപ്പിച്ച ശേഷം മുംബൈ താരങ്ങളുമായി ഹസ്തദാനം ചെയ്യുന്ന ഋതുരാജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പാണ്ഡ്യയ്ക്കു നേരെ കൈനീട്ടാൻ ഋതുരാജ് ഒരുങ്ങിയെങ്കിലും മുംബൈ ക്യാപ്റ്റൻ അനുകൂലമായല്ല പ്രതികരിച്ചത്. പാണ്ഡ്യയ്ക്കു പിന്നിൽ വന്ന ജസ്പ്രീത് ബുമ്രയെ ഋതുരാജ് അഭിവാദ്യം ചെയ്യുന്നുമുണ്ട്. മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ തോൽവികളിൽ അസ്വസ്ഥനായ പാണ്ഡ്യ, ഗ്രൗണ്ടിൽവച്ച് പല തവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതേസമയം പാണ്ഡ്യയും ഋതുരാജും മത്സരത്തിനു ശേഷം ബൗണ്ടറി ലൈനിന് അരികിൽവച്ച് അഭിവാദ്യം ചെയ്തതായി ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്.
മുംബൈ ഇന്ത്യൻസിനെതിരെ എട്ടു വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 18.1 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയത്തിലെത്തി. സീസണിലെ നാലാം വിജയത്തോടെ എട്ടു പോയിന്റുമായി ചെന്നൈ ആറാം സ്ഥാനത്തെത്തി. അതേസമയം ഒൻപതിൽ ഏഴു മത്സരങ്ങളും തോറ്റ മുംബൈ ഒൻപതാമതു തുടരുകയാണ്.
തുടർച്ചയായ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് അർധ സെഞ്ചറി തികച്ചു. 48 പന്തുകൾ നേരിട്ട ഋതുരാജ് രണ്ട് സിക്സുകളും അഞ്ച് ഫോറുകളും ഉൾപ്പടെ 67 റൺസെടുത്തു പുറത്താകാതെനിന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലും ഋതുരാജ് അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നിരുന്നു. 60 പന്തുകൾ നേരിട്ട താരം 74 റൺസാണ് ടൈറ്റൻസിനെതിരെ നേടിയത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ കാർത്തിക്ക് ശർമയും അർധ സെഞ്ചറി നേടി. 40 പന്തിൽ 54 റൺസാണ് കാര്‍ത്തിക്ക് നേടിയത്.
Just look astatine the arrogance of Hardik Pandya. After the lucifer yesterday, helium walked disconnected without adjacent shaking hands with Ruturaj Gaikwad, and look astatine his cognition portion passing by.
Basic values look missing, hide sportsmanship. It’s axenic disrespect and wholly unacceptable. pic.twitter.com/bA7lzKayT6
English Summary:







English (US) ·