‘ദേശീയഗാനത്തിന് കൂക്കിവിളി, മത്സരത്തിനിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം’: നിർത്തണമെന്ന് സ്റ്റേഡിയത്തിൽ അനൗൺസ്‌മെന്റ്– വിഡിയോ

2 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 01, 2026 12:22 PM IST Updated: April 01, 2026 01:52 PM IST

1 minute Read

സ്പെയിൻ– ഈജിപ്‌ത് മത്സരത്തിനിടെ സ്‌പാനിഷ് ദേശീയപതാകയുമായി ആരാധകർ. (Photo by Lluis GENE / AFP)
സ്പെയിൻ– ഈജിപ്‌ത് മത്സരത്തിനിടെ സ്‌പാനിഷ് ദേശീയപതാകയുമായി ആരാധകർ. (Photo by Lluis GENE / AFP)

ബാർസിലോന ∙ ലോകകപ്പ് മുന്നോടിയായി ഈജിപ്തിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെ കാണികൾ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ അപലപിച്ച് സ്‌പെയിൻ ഫുട്ബോൾ ഫെഡറേഷനും പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയും. ‘‘ഇത്തരത്തിലുള്ള നിലപാടുകളെ ഞങ്ങൾ അപലപിക്കുകയും ആവർത്തിക്കരുതെന്ന് പറയുകയും ചെയ്യുന്നു.’’– സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് റാഫേൽ ലൂസാൻ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

35,000 വരുന്ന കാണികളിൽ ഒരു വിഭാഗത്തിന്റെ പെരുമാറ്റത്തെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയും അപലപിച്ചു. ‘‘ഇതു സഹിക്കാനാവില്ല. അക്രമാസക്തരായ ആളുകൾ ഒരു ഇടം കണ്ടെത്താൻ ഫുട്ബോളിനെ ഉപയോഗിക്കുന്നു. അവരെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യണം, തിരിച്ചറിയണം, കഴിയുന്നത്ര അകലെ നിർത്തണം.’’– അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിനു മുൻപ് ഈജിപ്തിന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ ചില കൂക്കിവിളിക്കുകയും ഉച്ചത്തിൽ വിസിലടിക്കുകയുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി പുരോഗമിക്കുന്നതിനിടെ ആക്ഷേപകരമായ ചില മുദ്രാവാക്യങ്ങളും മുഴങ്ങി. ഇത് ഒഴിവാക്കണമെന്ന്ന് സ്റ്റേഡിയത്തിലെ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം ഒന്നിലധികം തവണ ആരാധകരോട് അഭ്യർഥിച്ചു.

🔴⚪️ En el partido de España-Egipto en Barcelona campo del Español, se deben de haber juntado todos los fachas y sionistas de España, a los pitos del himno de Egipto se canta:

📢 "Musulmán el que nary bote”

👉 Por suerte España nary es eso.

pic.twitter.com/u7nV7Hg7zQ

— Paco Moreno (@franciscomore13) March 31, 2026

ഹാഫ് ടൈമിൽ ഗ്രൗണ്ടിലെ സ്ക്രീനിലും മുന്നറിയിപ്പ് തെളിഞ്ഞു. ചാംപ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ മഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീസ്യൂസ് ജൂനിയർ വംശീയമായി അധിക്ഷേപിക്കപ്പെട്ടെന്ന ആരോപണത്തിനിടെയാണ് സ്പാനിഷ് ഫുട്ബോൾ വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധകാരണമാണ് ഖത്തറിൽ നിശ്ചിയിച്ചിരുന്ന മത്സരം ബാർസിലോനയിലേക്ക് മാറ്റിയത്. മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

ഇസ്‌ലാം ഔദ്യോഗിക മതമായുള്ള, മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് ഈജിപ്ത്. സ്പെയിൻ പ്ലേയിങ് ഇലവനിലുണ്ടായിരുന്ന യുവതാരം ലാമിൻ യമാലും മുസ്‌ലിമാണ്. ബാർസിലോന ഫോർവേഡായ താരത്തിന്റെ പിതാവ് മൊറോക്കോ സ്വദേശിയാണ്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ സ്പെയിനും ഈജിപ്തും യോഗ്യത നേടിയിരുന്നു. ഗ്രൂപ്പ് എച്ചിൽ കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ എന്നിവർക്കൊപ്പമാണ് സ്പെയിൻ. ഈജിപ്ത് ഗ്രൂപ്പ് ജിയിൽ ബെൽജിയം, ന്യൂസീലൻഡ്, ഇറാൻ എന്നിവർക്കൊപ്പമാണ്.

English Summary:

Spain shot officials person powerfully condemned anti-Islam chants heard during a affable lucifer against Egypt. The Spanish Football Federation and manager Luis de la Fuente person stated specified behaviour is unacceptable and should beryllium eradicated from the sport.

Read Entire Article