‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി..’: ആർസിബിക്കെതിരായ മത്സരത്തിൽ ‘അപമാനിച്ചു’: ബിസിസിഐക്ക് പരാതി നൽകി സിഎസ്കെ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: April 16, 2026 10:06 AM IST

1 minute Read

ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽനിന്ന്. X/@IPL
ചെന്നൈ സൂപ്പർ കിങ്സ്– റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിൽനിന്ന്. X/@IPL

ബെംഗളൂരു∙ ഐപിഎൽ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റെങ്കിലും പിന്നീട് തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയിച്ച് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. രണ്ടു മത്സരങ്ങളിലും സഞ്ജു സാംസൺ ആണ് ടോപ് സ്കോററായി തിളങ്ങിയതും. എന്നാൽ ഇപ്പോൾ ഒരു പരാതിയുമായി ബിസിസിഐയുടെ മുന്നിലെത്തിയിരിക്കുകയാണ് ടീം മാനേജ്മെന്റ്. ഏപ്രിൽ 5നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡിജെ തിരഞ്ഞെടുത്ത പാട്ടിനെക്കുറിച്ചും നടത്തിയ പരാമർശങ്ങളെക്കുറിച്ചും സംബന്ധിച്ചാണ് ബിസിസിഐക്ക് സിഎസ്കെ പരാതി നൽകിയത്.

What you should work next

ദക്ഷിണേന്ത്യൻ രീതികളെ പരിഹസിച്ചുകൊണ്ടുള്ള മീമുകൾക്കായി പലപ്പോഴും ഉപയോഗിക്കാറുള്ള ‘‘ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി’’ എന്ന വൈറൽ ഗാനം മത്സരത്തിനിടെ പ്ലേ ചെയ്തത് ദുരുദ്ദേശ്യത്തോടെയാണെന്നു സിഎസ്‌കെ പരാതിയിൽ പറഞ്ഞു. ഐപിഎൽ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ഗവേണിങ് കൗൺസിൽ വിഷയം പരിശോധിച്ചുവരികയാണെന്ന് അറിയിക്കുകയും ചെയ്തു. “ഞങ്ങൾക്ക് സിഎസ്‌കെയിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്, അത് പരിശോധിച്ചുവരികയാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു. സിഎസ്‌കെ മാനേജിങ് ഡയറക്ടർ കാശി വിശ്വനാഥനും വിഷയത്തിൽ പ്രതികരിച്ചു.

“ഡിജെകൾ സാധാരണയായി ഹോം ടീമിനെ പിന്തുണയ്ക്കാനാണ് അവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അത് വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ കളിക്കാർക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായി. അത് പരിഗണിച്ച്, ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബിസിസിഐയ്ക്ക് കത്തയച്ചിട്ടുണ്ട്.”

ഗാന അപ്പു ‌‌ രചിച്ച ഈ ഗാനത്തിന് സിഎസ്‌കെ-ആർസിബി വൈരവുമായി ദീർഘകാല ബന്ധമുണ്ട്. സമൂഹമാധ്യമങ്ങളിൽ ആരാധകർ ഫാൻഫൈറ്റിനായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ വർഷം സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ജിതേഷ് ശർമ ഈ പാട്ട് പാടുന്ന വിഡിയോ ആർസിബി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ മത്സരത്തിൽ ജിതേഷ് ഔട്ടായപ്പോൾ, ഈ ഗാനം സ്റ്റേഡിയത്തിൽ പ്ലേ ചെയ്തു.

“ആ സംഭവത്തിന് ശേഷം അത് ആവർത്തിച്ചിട്ടില്ല. ഡിജെ എതിർ ടീമിലെ കളിക്കാരെക്കുറിച്ച് യാതൊരു പരാമർശവും നടത്താൻ പാടില്ലാത്തതാണ്. അതിലുപരിയായി, ഞങ്ങളെ വലിയ സംഖ്യയിൽ പ്രോത്സാഹിപ്പിക്കുന്ന സ്നേഹനിധികളായ ഒരു ആരാധകവൃന്ദം ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്.’’– വിശ്വനാഥൻ പറഞ്ഞു.

ആർസിബിക്കെതിരായ മത്സരത്തിനിടെ സിഎസ്കെ താരങ്ങൾ ഔട്ടായപ്പോൾ ഡിജെ നടത്തിയ പരാമർശങ്ങളിലും സിഎസ്‌കെ ടീം മാനേജ്‌മെന്റ് അതൃപ്തരാണ്. “അവർ എതിരാളികളെ തരംതാഴ്ത്താനോ അപമാനിക്കാനോ ഉള്ളവരല്ല.’’ സിഎസ്‌കെ ഉദ്യോഗസ്ഥൻ പറഞ്ഞു. ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ വിജയത്തിന് പിന്നാലെ ആർസിബി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ, സിഎസ്‌കെ നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

English Summary:

Chennai Super Kings has lodged a ailment with the BCCI regarding the DJ's opus enactment and comments during their caller IPL lucifer against Royal Challengers Bengaluru. The squad absorption expressed dissatisfaction with the song, perceived arsenic mocking Southern Indian civilization and directed astatine their players.

Read Entire Article