ധോണിയെ ഇന്ത്യൻ ടീമിലെത്തിച്ചത് ഞാൻ, ഇപ്പോഴും ആ സംഭവം അവന് അറിയില്ല; വെളിപ്പെടുത്തലുമായി സൗരവ് ​ഗാം​ഗുലി

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam17 May 2026, 4:21 p.m. IST

MS Dhoni: ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച നായകനാണ് എംഎസ് ധോണി. ബാറ്റുകൊണ്ടും വിക്കറ്റ് കീപ്പിങ്ങുകൊണ്ടും വിസ്മയിപ്പിച്ച ധോണി മറ്റാരും ചിന്തിക്കാത്ത വഴിയിലൂടെ ടീമിനെ നയിച്ച താരമാണ്

ഹൈലൈറ്റ്:

  • ധോണി പകരക്കാരനില്ലാത്ത ഇതിഹാസം
  • ധോണി ഇപ്പോഴും സിഎസ്കെയുടെ ഭാഗം
  • ധോണിയെ കണ്ടെത്തിയത് താനെന്ന് ഗാംഗുലി
ms dhoni, sourav gangulyഎംഎസ് ധോണി, സൗരവ് ഗാംഗുലി(ഫോട്ടോസ്- Agencies)
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച രണ്ട് നായകന്മാരെ പരിഗണിച്ചാൽ എംഎസ് ധോണിയും സൗരവ് ഗാംഗുലിയും മുൻനിരയിൽ സ്ഥാനമുള്ളവരാണ്. ഇവരിൽ ആരാണ് മികച്ചവൻ എന്ന് പറയുക പ്രയാസമാണ്. കിരീടത്തിന്റെ എണ്ണം നോക്കുമ്പോൾ സ്വാഭാവികമായും ധോണിക്ക് മുൻതൂക്കമുണ്ട്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച ധോണി ലോക ക്രിക്കറ്റ് ആരാധിക്കുന്ന നായകനും വിക്കറ്റ് കീപ്പറുമാണ്. സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനായിരിക്കുന്ന സമയത്തായിരുന്നു ധോണിയുടെ ഇന്ത്യൻ ടീമിലേക്കുള്ള വരവ്. നീളൻ മുടിയുമായി വന്ന് ധോണി സൃഷ്ടിച്ചെടുത്ത ആരാധക കൂട്ടത്തെ അത്ര പെട്ടെന്നൊന്നും ആർക്കും എത്തിപ്പിടിക്കാവുന്നതല്ല. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം എംഎസ് ധോണിയെപ്പോലെ ആരാധകരെ സ്വാധീനിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


ഇപ്പോഴിതാ ധോണിയെ ഇന്ത്യൻ ടീമിലേക്ക് കൊണ്ടുവന്നത് താനാണെന്നും അന്ന് നടന്ന സംഭവം ഇപ്പോഴും ധോണിക്കറിയില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. രാജ് ശമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്. 'ധോണിയുടെ ബാറ്റിങ് കാണാൻ ജംഷഡ്പൂർ പോവുകയും അവന്റെ അന്നത്തെ പ്രകടനം മുഴുവൻ കാണുകയും ചെയ്തു. എന്നാൽ ഇക്കാര്യം ഇപ്പോഴും ധോണിക്ക് അറിയില്ല. സാംബ കരീമാണ് ധോണിയെക്കുറിച്ച് എന്നോട് പറഞ്ഞത്.

അവൻ‍ നിരവധി സിക്സുകൾ നേടുമെന്നാണ് എന്നോട് പറഞ്ഞിരുന്നു. ഇതോടെ അവനെ നേരിട്ട് ഇന്ത്യ എ ടീമിലേക്കെടുത്തു. എന്റെ ടീമിനൊപ്പം മുംബെെയിലെ വാംഖ‍ഡെയിലാണ് അവൻ ആദ്യ മത്സരം കളിച്ചത്. സെഞ്ചുറി നേടിയെന്ന് മാത്രമല്ല സിക്സുകൾ റൂഫിന്റെ മുകളിലെത്തിച്ചു. പേസ് ബൗളിന് പിന്തുണയുള്ള പിച്ചുകളിൽ അവനെ വെളിയിലിരുത്താനാവില്ല.
Samayam MalayalamIPL 2026: ആ സർപ്രെെസ് ഉണ്ടാകുമോ? ചെന്നെെയിൽ അവസാന മത്സരം കളിക്കാൻ ധോണി, പക്ഷെ വെല്ലുവിളിയാകുന്നത് അക്കാര്യം
പിന്തുണ നൽകിയാൽ അവൻ നന്നായി മത്സരം ഫിനിഷ് ചെയ്തിരുന്നു. ഇതൊരു പദ്ധതിയാണ്. നിങ്ങളുടെ നിലവാരത്തിനും മുകളിലുള്ള താരങ്ങളോടൊപ്പം കളിക്കുമ്പോൾ നിങ്ങളുടെ മികവ് ഉയരും. എന്നാൽ താഴ്ന്ന നിലവാരത്തിലുള്ളവരോടൊപ്പം കളിച്ചാൽ നിങ്ങളുടെ മത്സരം താഴോട്ട് പോകും' സൗരവ് ഗാംഗുലി പറഞ്ഞു. ഡക്കിന് തുടങ്ങിയ ധോണി പതിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റോളിലെ സ്ഥിരക്കാരനായി.

ദിനേഷ് കാർത്തിക് അടക്കം ഉണ്ടായിരുന്ന സമയത്ത് ഇവരെയെല്ലാം മറികടന്ന് ധോണി കെെയടി നേടി. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരേ ധോണി നേടിയെടുത്ത വമ്പൻ സെഞ്ചുറികൾ‌ താരത്തിന്റെ കരിയറിനെ മാറ്റി മറിച്ചു. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ധോണി എത്തിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി കിരീടങ്ങളടക്കം നേടുകയും അത്ഭുത വിജയങ്ങൾ ഇന്ത്യക്ക് നേടിക്കൊടുക്കുകയും ചെയ്യാൻ ധോണിക്കായി.

KKR vs GT IPL 2026: അൻകൃഷ് രഘുവംശി വിരാട് കോഹ്ലിയെപ്പോലെ? ഈ സാമ്യതകൾ അത് വ്യക്തമാക്കും; 21കാരൻ ഇന്ത്യയുടെ ഭാവി ഹീറോ

ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ ഐസിസി റാങ്കിങ്ങിൽ ധോണി ഒന്നാം സ്ഥാനത്തേക്കെത്തിച്ചു. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നെെ സൂപ്പർ കിങ്സിന്റെ ഭാഗമായി തുടരുന്നുണ്ട്. ധോണിക്ക് പകരം ഇന്ത്യയെ പലരും നയിച്ചെങ്കിലും ധോണിയുടെ തട്ട് എപ്പോഴും താന്നിരിക്കും. എതിർ ടീം താരങ്ങൾ പോലും വലിയ ആരാധനയോടെ നോക്കുന്ന താരമാണ് ധോണി. ഭാവിയിൽ ഇന്ത്യയുടെ പരിശീലക റോളിലേക്ക് ധോണിയെത്തുമോയെന്നത് കണ്ടറിയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article