‘നായകൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്, ക്രിക്കറ്റ് അറിയുന്ന സുഹൃത്തുക്കളില്ല; ഞാൻ ആ താരത്തിന്റെ ആരാധകൻ’

2 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 01, 2026 03:29 PM IST

1 minute Read

അർജുൻ തെൻഡുൽക്കർ (X/@CricketopiaCom)
അർജുൻ തെൻഡുൽക്കർ (X/@CricketopiaCom)

ലക്നൗ∙ വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡൽക്കറുടെ മകനും ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്‌സ് ഓൾറൗണ്ടറുമായ അർജുൻ തെൻഡുൽക്കർ. മുംബൈ ഇന്ത്യൻസിൽ സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ പ്രയാസപ്പെട്ട താരത്തെ, 2026 ഐപിഎൽ സീസണിന് മുന്നോടിയായാണ് എൽഎസ്ജി സ്വന്തമാക്കിയത്.

പുതിയ ഫ്രാഞ്ചൈസിയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുന്നതിനിടെ, മൈതാനത്തിന് പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് ‌ചില കാര്യങ്ങൾ അർജുൻ വെളിപ്പെടുത്തി. ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കൾ തനിക്കില്ല എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ശുഭാങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്റ്റിൽ, എങ്ങനെ ഇത്ര ശാന്തനായിരിക്കുന്നു എന്ന ചോദ്യത്തിന് ഗോവയിലെ തന്റെ വീട്ടിലുള്ള അഞ്ച് നായകൾക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് തന്റെ രഹസ്യമെന്നായിരുന്നു അർജുന്റെ മറുപടി.

സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ:

ശുഭാങ്കർ: എങ്ങനെയാണ് ഇത്ര ശാന്തനായിരിക്കാൻ കഴിയുന്നത്?
അർജുൻ: എനിക്ക് ഗോവയിൽ അഞ്ച് നായകളുണ്ട്, അവരോടൊപ്പം കളിച്ചാണ് ഞാൻ സമയം ചെലവഴിക്കുന്നത്.
ശുഭാങ്കർ: നിങ്ങൾക്ക് ക്രിക്കറ്റ് കളിക്കാരായ സുഹൃത്തുക്കളുണ്ടോ?
അർജുൻ: എനിക്ക് ശരിക്കും ക്രിക്കറ്റ് സുഹൃത്തുക്കളില്ല; എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ക്രിക്കറ്റ് കളിക്കുന്നവരല്ല."
ശുഭാങ്കർ: നിങ്ങൾ അവരോട് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാറുണ്ടോ?
അർജുൻ: ഇല്ല, അവർക്ക് ക്രിക്കറ്റിനെക്കുറിച്ച് വലിയ അറിവില്ല.
ശുഭാങ്കർ: നിങ്ങൾക്ക് വിമർശനങ്ങളെ പേടിയുണ്ടോ?
അർജുൻ: ഇല്ല, എനിക്കില്ല.

പ്രഫഷനൽ ക്രിക്കറ്ററും സച്ചിൻ തെൻഡുൽക്കറുടെ മകനുമായിട്ടും അർജുന് ക്രിക്കറ്റ് സുഹൃത്തുക്കളില്ല എന്നത് പലരെയും അമ്പരിപ്പിച്ചു. ഇക്കാര്യം പലരും വിഡിയോയ്ക്കു താഴെ കമന്റ് ചെയ്യുകയും ചെയ്തു. സച്ചിനെ കൂടാതെ ആരാധിച്ചിരുന്ന താരം ആരാണെന്ന ചോദ്യത്തിന് യുവരാജ് സിങ്ങിന്റെ പേരാണ് അർജുൻ പറഞ്ഞത്. യുവരാജിന്റെ ബോളിങ്ങോണോ ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് അർജുൻ മറുപടി നൽകി: ‘‘അദ്ദേഹം ഒരു സ്പിന്നറായിരുന്നു; ഞാൻ ഒരു പേസറാണ്.’’ പിതാവിന്റെ ഐതിഹാസികമായ കരിയറുമായി താരതമ്യപ്പെടുത്തി ആരാധകർ അർജുനിൽ അമിത പ്രതീക്ഷകൾ വയ്ക്കുന്നതിനാൽ, വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകൾ അർജുൻ നേരിട്ടിട്ടുണ്ട്.

Shubhankar: How bash you support yourself truthful calm and cool?

Arjun: I person 5 dogs successful Goa & I walk clip playing with them.

Shubhankar: Do you person friends who are cricketers?

Arjun: I don’t truly person cricketer friends, astir of my friends don’t play cricket.pic.twitter.com/gZJMrcO7Df

— Cricketopia (@CricketopiaCom) March 31, 2026

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@CricketopiaComൽ നിന്ന് എടുത്തതാണ്.

English Summary:

Arjun Tendulkar shares absorbing idiosyncratic beingness details, including his antithetic deficiency of cricketer friends and his emotion for his 5 dogs successful Goa. This revelation comes arsenic helium prepares to debut for Lucknow Super Giants successful the IPL.

Read Entire Article