നിർണായക പോരാട്ടത്തിൽ ക്യാപ്റ്റൻ ‘ഇല്ലാതെ’ രാജസ്ഥാൻ റോയൽസ്; റിയാൻ പരാഗിനു പകരം നയിക്കാൻ യുവതാരം; കാരണം ഇതാണ്

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 09, 2026 07:49 PM IST Updated: May 09, 2026 11:37 PM IST

1 minute Read

 Rajasthan Royals’ skipper  Riyan Parag during a signifier    league   earlier  an Indian Premier League (IPL) 2025 T20 cricket lucifer  betwixt  Rajasthan Royals and Kolkata Knight Riders, astatine  the Barsapara Cricket Stadium, successful  Guwahati, Assam, Wednesday, March 26, 2025. (PTI Photo) (PTI03_26_2025_000299A)
റിയാൻ പരാഗ് (PTI Photo) (PTI03_26_2025_000299A)

ജയ്പുർ ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് പുതിയ നായകൻ. ശനിയാഴ്ച ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്യാപ്റ്റൻ റിയാൻ പരാഗ് കളിക്കുന്നതില്ല. പകരം യുവതാരം യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ നയിക്കുന്നത്. പേശിവലിവിനെ തുടർന്നാണ് റിയാൻ പരാഗ് കളിക്കാത്തതെന്ന് ടോസ് സമയത്ത് യശസ്വി ജയ്സ്വാൾ പറഞ്ഞു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ, ബോളിങ് തിരഞ്ഞെടുത്തു.

രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയതോടെയാണ് റിയാൻ പരാഗിനെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഈ സീസണിൽ ഇതുവരെ 10 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച പരാഗ്, ആറു ജയവും നാലു തോൽവിയുമാണ് സ്വന്തമാക്കിയത്. 12 പോയിന്റുമായി നാലാം സ്ഥാനത്താണ് രാജസ്ഥാൻ. ഇത്ര തന്നെ പോയിന്റുള്ള ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഈ മത്സരം നിർണായകമാണ്.

റിയാൻ പരാഗിനു പകരം ദസുൻ ശനക ടീമിലേക്ക് എത്തിയപ്പോൾ ഷിമ്രോൺ ഹെറ്റ്‌മെയർ, യഷ് രാജ് പുഞ്ച എന്നിവരും പ്ലേയിങ് ഇലവനിൽ സ്ഥാനംപിടിച്ചു. ആദ്യ ഇലവനിൽ സ്ഥാനമില്ലാത്ത വൈഭവ് സൂര്യവംശി ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങും.

English Summary:

Yashasvi Jaiswal volition skipper the Rajasthan Royals against the Gujarat Titans owed to Riyan Parag's lack from the lucifer due to the fact that of a musculus strain. This marks a important displacement successful enactment for Rajasthan, with Jaiswal stepping successful for the injured Parag.

Read Entire Article