Published: March 30, 2026 06:05 PM IST
1 minute Read
മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു ശേഷം മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മകൻ അഗസ്ത്യയുടെ ചിത്രം പകർത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ച് താരത്തിന്റെ പങ്കാളി മഹിക ശർമ. മത്സരശേഷം വാങ്കഡെ സ്റ്റേഡിയത്തിൽനിന്ന് മഹികയും അഗസ്ത്യയും പുറത്തേയ്ക്കു വരുന്നതിനിടെയാണ് സംഭവം. കാറിനടുത്തേയ്ക്ക് ഇരുവരും നടക്കുമ്പോൾ ധാരാളം ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രഫർമാരും ഇവർക്കു ചുറ്റു തടിച്ചു കൂടുകയും ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്യുകയായിരുന്നു.
എന്നാൽ ക്യാമറകളിലെ ഫ്ലാഷ് മിന്നിയതോടെ ഇതിനെതിരെ മഹിക പ്രതികരിക്കുകയായിരുന്നു. ക്യാമറയിൽ നിന്നുള്ള ഫ്ലാഷ് ലൈറ്റുകൾ അഗസ്ത്യയുടെ കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും അതിനാൽ ചിത്രങ്ങൾ പകർക്കരുതെന്നും മഹിത, ഫൊട്ടോഗ്രഫർമാർക്ക് മുന്നറിയിപ്പ് നൽകി. ‘ലൈറ്റുകൾ വേണ്ട, ഫ്ലാഷുകൾ പാടില്ല,’ എന്നു മഹിക പറയുന്നത് വിഡിയോയിൽ കേൾക്കാം. അഗസ്ത്യയുടെ കണ്ണു പൊത്തിപ്പിടിക്കുകയും ചെയ്തു. അഗസ്ത്യയോട് ഓക്കെയാണോ എന്ന് പലതവണ ചോദിച്ച മഹിക, ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ ഫൊട്ടോഗ്രഫർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. കാറിലേക്കുള്ള വഴിയിൽ ചിലർ തടിച്ചുകൂടിയപ്പോൾ ‘‘രാസ്ത ദേ ദോ’’ (ദയവായി വഴി തരൂ) എന്നും മഹിഹ പറയുന്നുണ്ടായിരുന്നു.
Hardik Pandya’s woman Mahaika Sharma is taking attraction of Hardik’s lad conscionable similar a existent parent aft the match. When the media flashes were hitting the child’s eyes, she asked them to halt the flash and said, “No airy please,” portion protecting his eyes.🫡 pic.twitter.com/NDzY0OYmsU
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 29, 2026ഹാർദിക്കിന്റെയും ആദ്യഭാര്യ നടാഷ സ്റ്റാൻകോവിച്ചിന്റെയും മകനാണ് അഗസ്ത്യ. 2024 ജൂലൈയിൽ ഹാർദിക്കും നടാഷയും വിവാഹം ബന്ധം വേർപിരിഞ്ഞെങ്കിലും മകൻ അഗസ്ത്യയുടെ രക്ഷാകർതൃത്വം ഇരുവരും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ഇക്കാര്യത്തിൽ സമൂഹമാധ്യമത്തിൽ ഇരുവർക്കും ഏറെ പ്രശംസ ലഭിച്ചിട്ടുമുണ്ട്. 2020 മേയിലാണ് ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. നാല് വർഷങ്ങൾക്കു ശേഷം വിവാഹമോചിതരാകുകയായിരുന്നു. കഴിഞ്ഞവർഷമാണ് മോഡലായ മഹിക ശർമയുമായി ഡേറ്റിങ്ങിലാണെന്ന് ഹാർദിക് വെളിപ്പെടുത്തിയത്.
English Summary:








English (US) ·