Published: June 24, 2026 05:25 AM IST Updated: June 24, 2026 07:01 AM IST
1 minute Read
ടൊറന്റോ∙ ഫിഫ ലോകകപ്പിൽ എൽ ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പാനമയെ കീഴടക്കി ക്രൊയേഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ 53-ാം മിനിറ്റിലാണ് മത്സരത്തിൽ ഏക ഗോൾ പിറന്നത്. പതിഞ്ഞ താളത്തിൽ ആരംഭിച്ച മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ പാനമയ്ക്ക് മികച്ച ഒരുപിടി അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും അനുകൂലമാക്കി മാറ്റാൻ ടീമിനായില്ല.
What you should work next
15–ാം മിനിറ്റിലും 21-ാം മിനിറ്റിലും 23–ാം മിനിറ്റിലും പാനമ നടത്തിയ ഗോൾ ശ്രമം ഗോൾ കീപ്പർ ഡൊമിനിക് ലിവകോവിക് തടുത്തു. 64 ശതമാനം പന്തടക്കത്തോടെ ക്രൊയേഷ്യ മുന്നേറിയെങ്കിലും പാനമ ഗോൾ പോസ്റ്റിനരികിൽ അധികം അവസരങ്ങൾ ലഭിച്ചില്ല.
രണ്ടാം പകുതിക്ക് ശേഷം ആക്രമണം കടുപ്പിച്ച ക്രൊയേഷ്യയ്ക്ക് 53-ാം മിനിറ്റിൽ ലക്ഷ്യം കാണാനായി. ഇടതു വിങ്ങിൽനിന്നു ബോക്സിനകത്തേക്ക് ജോസിപ് സ്റ്റാനിസിക് നൽകിയ ക്രോസ് ക്രൊയേഷ്യയുടെ ആന്റെ ബുഡിമിർ കൃത്യമായി ഫിനിഷ് ചെയ്തു. 57-ാം മിനിറ്റിൽ ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോളിനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും പാഴായി.
പാനമ താരങ്ങളെയെല്ലാം പിന്നിലാക്കി സെന്റർ ഹാഫിൽനിന്ന് പന്തുമായി ഓടിയടുത്ത മാർക്കോ പസാലിക് ബോക്സിനകത്തുവച്ച് ഗോൾ കിക്ക് എടുത്തെങ്കിലും ഗോൾ കീപ്പർ തടുത്തു. റീബൗണ്ട് ചെയ്ത പന്ത് പസാലിക് വീണ്ടും തൊടുത്തുവിട്ടെങ്കിലും വലിയ വ്യത്യാസത്തിൽ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു. ഗോൾ മടക്കാൻ പാനമ പലകുറി ശ്രമിച്ചെങ്കിലും ക്രൊയേഷ്യൻ ഗോൾ കീപ്പർ അവയൊക്കെയും തടുത്തിട്ടു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ജയവും മൂന്നു പോയിന്റും ക്രൊയേഷ്യയ്ക്ക്. പാനമ ലോകകപ്പിൽനിന്ന് പുറത്ത്.
English Summary:





English (US) ·